ലു​സൈ​ൽ ഐ​ക​ണി​ക് സ്റ്റേ​ഡി​യം

ലോ​ക​ക​പ്പ് ഓ​ർ​മ​ക​ൾ വീ​ണ്ടെ​ടു​ക്ക​ണോ?

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022 ന്റെ ​ഓ​ർ​മ​ക​ളി​ലേ​ക്കൊ​ന്ന് തി​രി​ച്ചു​പോ​ക​ണോ? വി​ശ്വ​മേ​ള​യു​ടെ വി​ജ​യ​ത്തി​നു​പി​ന്നാ​ലെ, ട്രാ​ൻ​സി​റ്റ് ടൂ​റു​ക​ളു​ടെ പ​ര​മ്പ​ര​യി​ലേ​ക്ക് ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​യി​ലൊ​ന്നാ​ണ് ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന യാ​ത്ര​ക​ൾ.

കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ഖ​ത്ത​റി​ന്റെ സ്ഥാ​നം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തും ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​ൽ തു​മാ​മ, എ​ജു​ക്കേ​ഷ​ൻ സി​റ്റി, ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ, ലു​സൈ​ൽ ഐ​ക​ണി​ക് സ്റ്റേ​ഡി​യം, സ്റ്റേ​ഡി​യം 974 എ​ന്നീ അ​ഞ്ചു ഫി​ഫ വേ​ൾ​ഡ് ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ബാ​ഹ്യ സ​ന്ദ​ർ​ശ​ന​മാ​ണ് ടൂ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ലോ​ക​ക​പ്പ് മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ച​രി​ത്ര​വും കോ​ർ​ത്തി​ണ​ക്കി ഖ​ത്ത​ർ ലോ​ക​ത്തി​നു​മു​മ്പാ​കെ തു​റ​ന്നു​വെ​ച്ച വി​സ്മ​യ ക​ളി​മു​റ്റ​ങ്ങ​ളു​ടെ കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഡി​സ്ക​വ​ർ ഖ​ത്ത​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഖ​ത്ത​റി​ലെ അ​ത്യാ​ധു​നി​ക സ്റ്റേ​ഡി​യ​ങ്ങ​ളി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന എ​ക്‌​സ്‌​ക്ലൂ​സി​വ് ട്രാ​ൻ​സി​റ്റ് ടൂ​റി​ൽ 2022 ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ വീ​ണ്ടും അ​നു​ഭ​വി​ക്കാ​ൻ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് അ​ക്ബ​ർ അ​ൽ ബേ​ക്ക​ർ പ​റ​ഞ്ഞു. ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്‌​പോ​ർ​ട്‌​സ് സി​മു​ലേ​റ്റ​ർ സെ​ഷ​നു​ക​ളി​ലൂ​ടെ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രെ അ​വ​രു​ടെ സ​ജീ​വ​മാ​യ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ടൂ​ർ​ണ​മെ​ന്റി​ന്റെ അ​വി​സ്മ​ര​ണീ​യ പ​തി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഖ​ത്ത​റി​ന്റെ ഐ​ക്ക​ണി​ക് സ്റ്റേ​ഡി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കാ​യി​ക പ്രേ​മി​ക​ൾ​ക്ക് 2022 ഫി​ഫ ലോ​ക​ക​പ്പ് ആ​വേ​ശം വീ​ണ്ടും തൊ​ട്ടെ​ടു​ക്കാ​നാ​കും’-​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ ലോ​ക​ക​പ്പ് സ്റ്റേ​ഡി​യം ടൂ​ർ ദോ​ഹ​യി​ൽ എ​ത്തു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് വ​രെ ഓ​ൺ​ലൈ​നാ​യോ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ ഡ്യൂ​ട്ടി ഫ്രീ ​പ്ലാ​സ​യി​ലെ ഖ​ത്ത​ർ ടൂ​റി​സം/​ഡി​സ്ക​വ​ർ ഖ​ത്ത​ർ കി​യോ​സ്‌​കി​ൽ ഓ​ഫ്‌​ലൈ​നാ​യോ ബു​ക്ക് ചെ​യ്യാം. ടൂ​റി​ന്റെ നി​ര​ക്ക് മു​തി​ർ​ന്ന ഒ​രാ​ൾ​ക്ക് 42 ഡോ​ള​റും 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക്ക് 21 ഡോ​ള​റും ര​ണ്ടു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​വു​മാ​ണ്.

നാ​ല് മ​ണി​ക്കൂ​റോ അ​തി​ൽ കൂ​ടു​ത​ലോ ട്രാ​ൻ​സി​റ്റ് ഉ​ള്ള യാ​ത്ര​ക്കാ​ർ​ക്ക്, ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​നു​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഓ​റി​ക്സ് എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ലെ മ​നോ​ഹ​ര​മാ​യ സ്ക്വാ​ഷ് കോ​ർ​ട്ടി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ സ്ക്വാ​ഷി​നാ​യി ചെ​ല​വി​ടാ​നു​ള്ള അ​വ​സ​രം ഡി​സ്ക​വ​ർ ഖ​ത്ത​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

ഓ​റി​ക്സ് എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ലെ വൈ​റ്റാ​ലി​റ്റി വെ​ൽ​ബീ​യി​ങ് ആ​ൻ​ഡ് ഫി​റ്റ്ന​സ് സെ​ന്റ​റി​ലെ ഷ​വ​റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സെ​ഷ​ന്റെ ചാ​ർ​ജ് ആ​ളൊ​ന്നി​ന് 25 ഡോ​ള​റാ​ണ്. ഒ​രു ബു​ക്കി​ങ് ന​ട​ത്താ​ൻ കു​റ​ഞ്ഞ​ത് ര​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളെ​ങ്കി​ലും വേ​ണം. ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ അ​ടു​ത്ത ക​ണ​ക്‌​ടി​ങ് ഫ്ലൈ​റ്റി​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ഗോ​ൾ​ഫ് ആ​രാ​ധ​ക​ർ​ക്ക് ഓ​റി​ക്‌​സ് എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി അ​തി​നും അ​വ​സ​ര​മു​ണ്ട്. ഒ​രാ​ൾ​ക്ക് 33 ഡോ​ള​റാ​ണ് ഗോ​ൾ​ഫ് ടൂ​റി​ന്റെ വി​ല.

Tags:    
News Summary - Discover Qatar; world Cup stadiums visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.