ദോഹ: അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷൻ ഫെഡറേഷൻ(ഐ.എ.എ.എഫ്) സംഘടിപ്പിക്കുന്ന ദോഹ ഡയമണ്ട് ലീഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ലോകോത്തര അത്ലറ്റിക് താരങ്ങൾ മാറ്റുരക്കുന്ന ലീഗിൽ ഖത്തറിെൻറ പ്രതീക്ഷകൾ വാനോളമേന്തി ഹൈജംപ് താരം മുഅ്തസ്സ് ബർഷിമുമുണ്ട്. വിവിധ രാജ്യങ്ങളിലെ 14 വേദികളിലായി നടക്കുന്ന ഡയമണ്ട് ലീഗ് സീരീസിെൻറ ആദ്യ വേദി കൂടിയാണ് ദോഹ. താരങ്ങൾക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള സുവർണാവസരം കൂടിയാണ് ഡയമണ്ട് ലീഗുകൾ. വെസ്റ്റ് ബേയിൽ ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ മെയ് അഞ്ചിന് വൈകിട്ട് ആറിനാണ് മത്സരങ്ങൾ ആരംഭിക്കുക. പുരുഷ, വനിതാ താരങ്ങൾക്കുള്ള ഓട്ടമത്സരങ്ങൾക്ക് പുറമേ പോൾവോട്ട്, ഷോട്ട്പുട്ട് തുടങ്ങിയ മറ്റ് മത്സരയിനങ്ങളും ഡയമണ്ട് ലീഗിൽ ഉണ്ട്.
ജമൈക്കയുടെ ഒളിംപിക് ചാമ്പ്യൻ എലൈൻ തോംസൺ 200 മീറ്ററിൽ പങ്കെടുക്കുന്നതിന് ഡയമണ്ട് ലീഗിലെത്തും. മൂന്ന് തവണ ലോകചാമ്പ്യനും 2008 ഒളിംപിക് ചാമ്പ്യനുമായ കെനിയയുടെ അസ്ബൽ കിപ്റോപ്, നൈജീരിയയുടെ ഫെമി ഒഗ്നൂദ് തുടങ്ങിയവരും ലീഗിൽ മാറ്റുരക്കും.
ഖത്തറിെൻറ അഭിമാന താരം മുഅ്തസ്സ് ബർഷിമും ഡയമണ്ട് ലീഗിെൻറ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്.
ഹൈജംപിൽ റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ബർഷിം, ഖത്തറിെൻറ ആദ്യ ഒളിംപിക് വെള്ളി മെഡൽ ജേതാവ് കൂടിയാണ്. സ്വന്തം നാട്ടിൽ നടക്കുന്ന പോരാട്ടമായതിനാൽ റെക്കോർഡ് പ്രകടനം തന്നെയാണ് ബർഷിം പ്രതീക്ഷിക്കുന്നത്. ബർഷിമിനെ കൂടാതെ ഖത്തറിനെ പ്രതിനിധീകരിച്ച് മറ്റ് 12 താരങ്ങളും ലീഗിൽ വിവിധയിനങ്ങളിലായി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.