ദോഹ: ദുബൈയിൽ നടന്ന ഇന്റർ നാഷനൽ ഫെഡറേഷൻ ഓഫ് ഫാൽക്കണറി ആൻഡ് റേസിങ് കപ്പിൽ ഖത്തർ സൊസൈറ്റി ഓഫ് അൽ ഗന്നാസിന് രണ്ടാം സ്ഥാനം. നാല് റൗണ്ടുകളിൽ പങ്കെടുത്ത ടീം 100ൽ 70 പോയന്റ് നേടിയാണ് രണ്ടാമതെത്തിയത്. പ്യൂവർ ഗൈർ ഫാൽക്കൺ വിഭാഗത്തിൽ 18 പോയന്റുമായി രണ്ടാം സ്ഥാനവും ഷഹീൻ ഗൈർ ഫാൽക്കൺ വിഭാഗത്തിൽ 25 പോയന്റ് കരസ്ഥമാക്കി ഒന്നാമതുമെത്തിയ ഖത്തർ ടീം, ഖർമോഷ ഗൈർ ഫാൽക്കൺ വിഭാഗത്തിൽ 12 പോയന്റ് നേടി നാലാമതും തബാ ഗൈർ ഫാൽക്കൺ വിഭാഗത്തിൽ 15 പോയന്റ് നേടി മൂന്നാം സ്ഥാനവും നേടി.
ബഹ്റൈനിൽനിന്നുള്ള പോപ്പുലർ ഹെറിറ്റേജ് സ്പോർട്സ് കമ്മിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അൽ ഗന്നാസ് സൊസൈറ്റി ചാമ്പ്യൻഷിപ്പിന്റെയും മർമി ഫെസ്റ്റിവലിന്റെയും മേധാവി മെതീബ് അൽ ഖഹ്താനി നേതൃത്വം നൽകിയ ഖത്തർ സംഘത്തിൽ അബ്ദുൽ വഹാബ് ബിൻ ഉമൈർ അൽ നുഐമി, ഫാൽക്കണർമാരായ മുഹമ്മദ് അലി അൽ അസീരി, മുബാറക് അബ്ദുൽ ഹാദി ബിൻ നായ്ഫ, മുഹമ്മദ് മദീ അൽ ഹാജിരി, ഹമദ് അബ്ദുല്ല അൽ അർജാനി എന്നിവർ ഉൾപ്പെടും.
കഴിഞ്ഞ വർഷം നടന്ന റാസ് ലഫാൻ ഫാൽക്കണറി ചാമ്പ്യൻഷിപ്പിലും കതാറ ഫാൽക്കണറി ആൻഡ് ഹണ്ടിങ് ചാമ്പ്യൻഷിപ്പിലും നാല് വിഭാഗങ്ങളിലായി മുന്നിലെത്തിയ ഫാൽക്കണുകളിൽനിന്നാണ് അൽ ഗന്നാസ് ടീം തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.