ദോഹ: ഖലം അക്കാദമി നേതൃത്വത്തിൽ ലോക അറബി ഭാഷാ ദിനാചരണം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. കെ.ജി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രസംഗം, കവിതകൾ, സംഭാഷണങ്ങൾ, ഖുർആൻ പാരായണം, സ്കിറ്റ്, ഗാനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.
മൂന്നു മണിക്കൂർ അറബി ഭാഷയിൽ മാത്രമായി പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ ഖലം തീം സോങ്ങിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു.
ഖലം അക്കാദമി പ്രിൻസിപ്പൽ ഹാഫിദ് അസ്ലം അധ്യക്ഷത വഹിച്ചു. അറബി ദിനപത്രമായ ‘അൽ റായ’ സോഷ്യൽ മീഡിയയിൽ വിഭാഗത്തിലെ അലി ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് കോളജ് അസോ. പ്രഫസർ അസീസ് മൗലവി ആശംസ നേർന്നു. യു. ഹുസൈൻ മുഹമ്മദ്, സി.കെ. ഷരീഫ്, ക്യു.ഐ.ഐ.സി പ്രസിഡന്റ് സുബൈർ വക്ര, പി.കെ. ഷമീർ, അക്ബർ കാസിം, പി.ടി.എ പ്രസിഡന്റ് ഷാഫി, സെക്രട്ടറി പി.വി. ഷാനവാസ്, കുഞ്ഞാലിക്കുട്ടി, കമ്മിറ്റി കൺവീനർ അർഷദ് മാഹി എന്നിവർ സന്നിഹിതരായി. വൈസ് പ്രിൻസിപ്പൽ റഹീം മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ മജീദ് നാദാപുരം സ്വാഗതവും അബ്ദുൽ ലത്തീഫ് പുല്ലൂക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.