ദോഹ ആരോഗ്യകാര്യ വാരാചരണം: പ്രമേഹവും കോവിഡും മുഖ്യവിഷയം

ദോഹ: ഇത്തവണത്തെ ദോഹ ആരോഗ്യകാര്യ വാരാചരണത്തിൽ ശ്രദ്ധയൂന്നൽ പ്രമേഹം, കോവിഡ്​, സ്​ത്രീകളുടെ ആരോഗ്യം എന്നീ വിഷയങ്ങൾക്ക്​. വേൾഡ്​ ഇന്നൊവേഷൻ സമ്മിറ്റ്​ ഫോർ ഹെൽത്തിൽനിന്നാണ് (വിഷ്​) ​ ആരോഗ്യകാര്യ വാരാചരണമെന്ന ആശയം രൂപപ്പെട്ടത്​. നവംബർ എട്ട്​ മുതൽ 14 വരെയാണ്​ വാരാചരണം.

ബോധവത്​കരണ പരിപാടികൾ, വെബിനാർ, വിദഗ്​ധർ പ​ങ്കെടുക്കുന്ന മറ്റ്​ പരിപാടികൾ എന്നിവയിലൂടെ ആരോഗ്യകാര്യങ്ങളിൽ ജനങ്ങളു​െട ശ്രദ്ധകൊണ്ടുവരുകയാണ്​ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്​. ഖത്തർ ഫൗ​േണ്ടഷ​െൻറ ആഗോള ആരോഗ്യസമ്മേളനമാണ്​ വിഷ്​. ആരോഗ്യ മന്ത്രാലയം, ഹമദ്​ മെഡിക്കൽ കോർപറേഷൻ, സിദ്​റ മെഡിസിൻ എന്നിവയുമായി സഹകരിച്ചാണ്​ വാരാചരണം നടക്കുന്നത്​. കോവിഡ്​, പ്രമേഹം, സ്​ത്രീകളുടെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ്​ ഇത്തവണത്തെ വാചാരണത്തിൽ ഉണ്ടാവുക. ഈ വിഷയങ്ങൾക്ക്​ പ്രാധാന്യം നൽകുന്ന പരിപാടികളാണുണ്ടാവുകയെന്നും അധികൃതർ അറിയിച്ചു.

നവംബർ എട്ടിന്​ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തി​െൻറ തംസു ലാബിൽ ആരോഗ്യ മേഖലയിലെ സംരംഭകരുടെ യോഗം നടക്കും. ആരോഗ്യവും പോഷകാഹാരവും വിഷയത്തിൽ ആസ്​പെയറിലെ ആസ്​പെറ്റാർ ആശുപത്രി നവംബർ 11ന്​ ദിവസം നീളുന്ന ശിൽപശാല നടത്തും. കോവിഡും പ്രമേഹവും വിഷയത്തിൽ ഖത്തർ ഡയബറ്റിസ്​ അസോസിയേഷൻ നവംബർ 10ന്​ വൈകീട്ട്​ 5.30ന്​ ക്ലാസ്​ നടത്തും.

കോവിഡ്​: ​പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കണം

കോവിഡ്-19​െൻറ പശ്ചാത്തലത്തിൽ പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കണമെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം പറയുന്നു. പ്രമേഹ രോഗികൾക്ക് പെട്ടെന്ന് കോവിഡ്​ പിടിപെടാൻ സാധ്യതയുണ്ട്​. ഇത്തരക്കാർക്ക്​ രോഗ പ്രതിരോധശേഷി കുറവാണ് എന്നതാണ്​ ഇതിന് കാരണം. പ്രമേഹ രോഗികൾ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കോവിഡ്-19 ബാധിക്കുന്നതിെൻറ സാധ്യത ഇല്ലാതാക്കും. ചൈനയിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം പ്രമേഹരോഗികളിലെ കോവിഡ്-19 രോഗം വളരെ ഗുരുതരമായിരുന്നു.

പ്രമേഹ രോഗമുള്ള ഹൃേദ്രാഗികൾ, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ തുടങ്ങിയവർക്ക് കോവിഡ്-19 വരാൻ വളരെയേറെ സാധ്യതയുണ്ട്​. ഇത്തരം രോഗികൾക്ക് ഹൈപ്പർ ഗ്ലൈസീമിയ മൂലമുള്ള ന്യൂമോണിയ, രോഗ പ്രതിരോധ ശേഷിക്കുറവ് എന്നിവയുടെ സാധ്യത ഏറെയാണ്​. എല്ലാതരം പ്രമേഹരോഗമുള്ളവരും രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തണം. സ്​ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശം കർശനമായി പാലിക്കണം.

പ്രമേഹരോഗികൾ പാലിക്കേണ്ടത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തണം. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.

ധാരാളമായി വെള്ളം കുടിക്കുകയും ശരീരത്തിലെ നിർജലീകരണം ഒഴിവാക്കുകയും ചെയ്യുക.

സന്തുലിതമായ ഭക്ഷണശീലം പാലിക്കുക. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.

വർഷം തോറുമുള്ള വാക്സിനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

വീട്ടിലാണെങ്കിലും വ്യായാമങ്ങൾ ശീലമാക്കുക.

സാമൂഹിക അകലം പാലിക്കുക. പാർക്കുകൾ, പൊതു സ്​ഥലങ്ങൾ ഒഴിവാക്കുക. ആളുകൾ നിരന്തരം സ്​പർശിക്കുന്ന ഇടങ്ങളിൽ സ്​പർശിക്കാതിരിക്കുക.

പുറത്തേക്കിറങ്ങുമ്പോൾ മാസ്​കും കൈയുറകളും ധരിക്കുക. വീട്ടിൽ കൂടുതൽ പേരുണ്ടെങ്കിലും സുരക്ഷ മുൻനിർത്തി മാസ്​കും കൈയുകളും ധരിക്കാൻ ശ്രദ്ധിക്കുക.

വ്യക്തിശുചിത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഇടവിട്ട് കൈകൾ 20 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് വൃത്തിയാക്കുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.

നിരന്തരം സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ത്വക്കിലെ ജലാംശം കുറക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടി ഹാൻഡ് ക്രീം ഉപയോഗിക്കുക.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് മരുന്നുകളുടെ വിവരങ്ങളും അതിെൻറ ഡോസേജും വ്യക്തമാക്കുന്ന പട്ടിക മുൻകൂട്ടി തയാറാക്കുക.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ശ്രമിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.