ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
ദോഹ: വിദ്യാർഥി സംഘടനയായ ഇൻസൈറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പുറത്തിറക്കി.
ഏപ്രിൽ 11ന് ഖത്തർ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽവെച്ചാണ് സമ്മിറ്റ് നടക്കുന്നത്. സ്വാഗതസംഘം ഉപദേശക സമിതി ചെയർമാൻ ഷമീർ വലിയവീട്ടിൽ, ചെയർമാൻ മഷ്ഹൂദ് തിരുത്തിയാട്, ജനറൽ കൺവീനർ ശനീജ് എടത്തനാട്ടുകര, ഇൻസൈറ്റ് ഖത്തർ പ്രസിഡന്റ് സിനാൻ നസീർ, സഹ ഭാരവാഹികളായ നുഐം, അയാൻ അസ്ലം എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റ് ഖത്തറിലെ മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമവേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.