ഇഫ്താർ വിഭവങ്ങളിൽ പുതുമ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന നല്ലൊരു വിഭവമാണ് ചിക്കൻ ഡയനാമേറ്റ് പോക്കറ്റ്. ചിക്കനും മുട്ടയുമെല്ലാം ചേരുന്ന ഡയനാമേറ്റ് പരിചയപ്പെടാം.
സ്റ്റെപ്പ് ഒന്ന്: ഇളം ചൂടുപാലിൽ ഈസ്റ്റും പഞ്ചസാരയും ഇട്ട് അഞ്ചു മിനിറ്റ് വെക്കുക. ശേഷം, പാലിൽ മൈദയും, ഓയിലും തൈരും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് കുഴച്ച് രണ്ടു മണിക്കൂർ വെക്കുക. രണ്ട് മണിക്കൂർ കഴിഞ്ഞ് ചെറിയ ഉരുളകളാക്കി കുറച്ച് എള്ള് വിതറി വട്ടത്തിൽ പരത്തി ഓഡിൽ ഇട്ട് റൊട്ടി ചുട്ടെടുക്കുക.
സ്റ്റെപ്പ് രണ്ട്: 200 ഗ്രാം ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മുട്ടയും രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോറും ഒരു ടീസ്പൂൺ സോയാ സോസും അൽപം കുരുമുളകും ഉപ്പും ചേർത്ത് മിക്സ് ആക്കി, മുറിച്ചുവെച്ച ചിക്കൻ കഷണങ്ങൾ ഈ കൂട്ടിൽ ഇട്ട് മിക്സ് ചെയ്ത് ഡീപ് ഫ്രൈ ചെയ്തെടുക്കുക.
സ്റ്റെപ്പ് മൂന്ന്: രണ്ട് ടേബിൾ സ്പൂൺ ടൊമോറ്റോ കെച്ചപ്പും മയോണൈസും മുളക് പൊടിയും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് സോസ് റെഡിയാക്കുക.
സ്റ്റെപ്പ് നാല്: ചുട്ടുവെച്ച റൊട്ടി മുറിച്ച് ലെറ്റ്യൂസും ചിക്കനും വെച്ച് ഡയനാമേറ്റ് സോസും വെച്ച് ഫിൽ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.