ദോഹ: ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതിയിൽ ഇടം നേടി ഖത്തർ സർവകലാശാല അധ്യാപകനും ഗവേഷകനുമായ മലപ്പുറം സ്വദേശി ഡോ. നയീം മുള്ളുങ്ങൽ. സമുദ്രങ്ങളെയും അവയുടെ സാമൂഹിക സാമ്പത്തിക പ്രാധാന്യത്തെയും കുറിച്ച് പഠനവും പ്രസിദ്ധീകരണവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധരുടെ സമിതിയിലേക്കാണ് ഡോ. നയീം മുള്ളുങ്ങലിനെ തിരഞ്ഞെടുത്തത്.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര ഗവേഷണ രംഗത്തെ വിദഗ്ധർ ഉൾക്കൊള്ളുന്നതാണ് സമിതി. ഖത്തർ യൂനിവേഴ്സിറ്റിയിലെ പരിസ്ഥിതി വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമായ ഇദ്ദേഹം മലപ്പുറം തയ്യിലക്കടവ് സ്വദേശിയാണ്. 20ഓളം രാജ്യങ്ങളിലായി വിവിധ അന്തർ ദേശീയ സെമിനാറുകളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഖത്തർ, യു.കെ, ജർമനി, ഇന്ത്യ, മലേഷ്യ ഉൾപ്പെടെ നിരവധി ഗവേഷണ കൂട്ടായ്മകളിൽ അംഗമാണ്.
തേഞ്ഞിപ്പലം യൂനിവേഴ്സിറ്റി കാമ്പസ് ഹൈസ്കൂൾ, വളാഞ്ചേരി എം.ഇ.എസ്, കുസാറ്റ് എന്നിവിടങ്ങളിൽ പഠനം നടത്തിയ നയീം ന്യൂസിലൻഡിലെ ഒട്ടാഗോ യൂനിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ പിഎച്ച്.ഡി കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.