അ​ൽ ദാ​ഖി​റ​യി​ലെ ക​ണ്ട​ൽ​കാ​ടു​ക​ൾ

കൂ​ടു​ത​ലി​ട​ങ്ങ​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​കും -മ​ന്ത്രി

ദോ​ഹ: 2030ഓ​ടെ ഖ​ത്ത​റി​ന്റെ 30 ശ​ത​മാ​നം ക​ര, സ​മു​ദ്ര മേ​ഖ​ല​ക​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.

ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ ഏ​ക​ദേ​ശം 27 ശ​ത​മാ​നം പ്ര​കൃ​തി സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യും ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം സ​മു​ദ്ര ക​രു​ത​ൽ ശേ​ഖ​ര​മാ​യും ഖ​ത്ത​റി​നു​ണ്ടെ​ന്നും പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബൈ​ഈ പ​റ​ഞ്ഞു. ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

2030ഓ​ടെ 30 ശ​ത​മാ​നം ക​ര, സ​മു​ദ്ര പ്ര​ദേ​ശ​ങ്ങ​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി ലോ​ല​മാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​ദേ​ശ​ത്തെ സ​സ്യ​ങ്ങ​ൾ​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ദോ​ഷം വ​രു​ത്താ​ത്ത വി​ധ​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കും. രാ​ജ്യ​ത്തെ പ്ര​കൃ​തി​ദ​ത്ത ക​രു​ത​ൽ ശേ​ഖ​ര​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മേ​ണ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഖ​ത്ത​റി​ന്റെ ജൈ​വ​വൈ​വി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ക്കോ-​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശു​ഭ​സൂ​ച​ന​യാ​ണി​തെ​ന്നും അ​ൽ സു​ബൈ​ഈ വ്യ​ക്ത​മാ​ക്കി.

പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. അ​ൽ റീം ​നാ​ച്ചു​റ​ൽ റി​സ​ർ​വ് മു​ത​ൽ ബി​ൻ ഗ​ന്നാം ദ്വീ​പി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​വ​രെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ഖ​ത്ത​ർ സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ, ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ ഖ​ത്ത​റി​ൽ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​പ്പം നൂ​ത​ന​മാ​യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും സു​സ്ഥി​ര​താ രീ​തി​ക​ളും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - nature conservation centers - qatar Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.