ദോഹ: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ആഘോഷ വാർത്തയുമായി ലുസൈൽ സിറ്റി അധികൃതർ. മുൻ വർഷത്തേതുപോലെ ഇത്തവണയും പുതുവത്സരം പിറക്കുന്ന നിമിഷം ആകാശത്ത് വർണവിസ്മയവുമായി വെടിക്കെട്ട് കാണാം. ‘ലുസൈൽ സിറ്റി’യുടെ സമൂഹമാധ്യമ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 31ന് രാത്രി പുതുവർഷപ്പിറവിയുടെ നിമിഷത്തിലാവും ആകർഷകമായ വെടിക്കെട്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടും. കഴിഞ്ഞ പുതുവത്സരത്തെ വരവേറ്റുകൊണ്ട് ലുസൈൽ ബൊളെവാഡ് കേന്ദ്രീകരിച്ച് വെടിക്കെട്ട് നടന്നിരുന്നു. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരങ്ങളാണ് കാഴ്ചക്കാരായെത്തിയത്. ബുധനാഴ്ച വിവിധ ദേശീയദിന പരിപാടികൾക്ക് വേദിയൊരുക്കിയ ബൊളെവാഡിൽ; ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.