ദേശീയദിനാശംസയുമായി ഖുത്ബ് മിനാറിൽ ഖത്തർ പതാക തെളിഞ്ഞു

ദോഹ: ഖത്തർ ദേശീയ ദിനത്തിന് ആശംസയുമായി ഇന്ത്യയുടെ പൈതൃക സ്മാരകമായ ഖുതുബ് മിനാറിൽ ദേശീയ പതാക തെളിഞ്ഞു. രാജ്യം ദേശീയ ദിനം ആഘോഷിച്ച ബുധനാഴ്ച രാത്രിയിലായിരുന്നു ന്യൂഡൽഹിയിൽ ഖുത്ബ് മിനാറിൽ ഖത്തറിന്റെ മറൂണും വെള്ളയും നിറത്തിലെ ദേശീയ പതാക വെളിച്ചം വിതറി തെളിഞ്ഞത്.

ന്യൂഡൽഹിയിലെ ഖത്തർ എംബസി സാമൂഹിക മാധ്യമ പേജിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ദേശീയ ദിന സ​സ​ന്ദേശം കൈമാറിയിരുന്നു


Tags:    
News Summary - Qatar flag hoisted on Qutb Minar on Qatar National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.