ദോഹ: മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രദ്ധേയമായ ഇടപെടലുകളെ പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
സംഘർഷ മേഖലയിൽ ഒറ്റപ്പെടുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും ദീർഘകാല സമാധാനം സ്ഥാപിക്കുന്നതിനുമുള്ള പരിശ്രമം പ്രശംസനീയമാണ്. ഖത്തറിനെ ഞങ്ങളുടെ സുഹൃദ് രാഷ്ട്രമെന്ന് വിളിക്കുന്നതിൽ അമേരിക്ക അഭിമാനിക്കുന്നു. സമാധാന ശ്രമങ്ങളിൽ അവരോടൊപ്പം തുടർന്നും പ്രവർത്തിക്കും -ഖത്തർ ദേശീയ ദിന ആശംസ നേർന്നുകൊണ്ട് അമേരിക്കൻ വിദേശകാര്യ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ ബ്ലിങ്കൻ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന യു.എസ് വിസ വെയ്വർ പദ്ധതി പ്രാബല്യത്തിൽ വന്ന വർഷം എന്ന നിലയിൽ നയതന്ത്ര സൗഹൃദം കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, വിനോദസഞ്ചാര, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ ഖത്തറിന്റെ വളർച്ചയെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.