ദോഹ: വൃക്കരോഗം വരാതെ സൂക്ഷിക്കാനും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുമായി കോഴിക്കോട് ജില്ല കെ.എം.സി.സി ഹെൽത്ത് വിങ് കമ്മിറ്റി സീക്ക് പദ്ധതിയിലൂടെ നടത്തിയ രണ്ടാമത്തെ രോഗ നിർണയ ക്യാമ്പ് ശ്രദ്ധേയമായി.
സീക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് പ്രാഥമികമായ പരിശോധനയിലൂടെ രോഗ സാധ്യത കൂടുതലുള്ളവരെ കണ്ടെത്തി ചികിത്സ നൽകുകയാണ് സീക്ക് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിൽ രോഗസാധ്യത കൂടുതലുള്ളവർക്ക് റിയാദ് മെഡിക്കൽ സെന്ററിൽ ചികിത്സ നൽകും.
ഖത്തർ കെ.എം.സി.സി സംസ്ഥാന ഹെൽത്ത് വിങ് ചെയർമാനും ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം വിദഗ്ധനുമായ ഡോ. ഷഫീഖ് താപ്പിയുടെ നേതൃത്വത്തിൽ, ഡോ. നൗജാസ് കാട്ടിൽ, ഡോ. ജൻഷീർ മുഹമ്മദ്, ഡോ. മുഹമ്മദ് ഫർഹാൻ, ഡോ. നസീർ ചാലിൽ, ഡോ. സമീഹ് ഇബ്രാഹിം, ഡോ. ഷംസാദ്, പാരാ മെഡിക്കൽ സ്റ്റാഫ്, സീക്ക് അംഗങ്ങളായ ഹമദ് ബിൻ സിദ്ദീഖ്, ആസിഫ് വി. മുഹമ്മദ്, നിസാർ ചാത്തോത്ത്, അബ്ദുൽ ലത്തീഫ്, ഹാരിസ് അബ്ദുല്ല, മുഹമ്മദ് നൈസാം, മുഹമ്മദ് നിയാസ്, ജസീർ അഹമ്മദ്, മുഹമ്മദ് അമീർ കെ.കെ, റാഷിഖ് പുത്തൻപുരയിൽ, റഹീസ് ഹംസ, ഷഫീർ ഇ കെ, ആരിഫ് അബൂബക്കർ സി.കെ, ജംഷീദ് അബ്ദുല്ല, ഷഹദ് കുന്നുമ്മൽ ഉൾപ്പെട്ട ഹെൽത്ത് കെയർ ടീം അംഗങ്ങൾ ക്യാമ്പിൽ പ്രവർത്തിച്ചു. ഡോക്ടർമാർക്കും പാരാ മെഡിക്കൽസിനും സീക്ക് അംഗങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റ് ക്യാമ്പിൽ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്ത്, ഡോ. ഷഫീഖ് താപ്പി എന്നിവർ സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, വൈസ് പ്രസിഡന്റ് അജ്മൽ നബീൽ, സെക്രട്ടറി ഷംസുദ്ദീൻ വാണിമേൽ, ഉപദേശക സമിതി അംഗങ്ങളായ ഹംസ കുന്നുമ്മൽ, ബഷീർ ഖാൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജന. സെക്രട്ടറി അത്തീഖ് റഹ്മാൻ, ട്രഷറർ അജ്മൽ, സഹഭാരവാഹികളായ പി.സി. ഷരീഫ്, കെ.കെ. ബഷീർ, ഷബീർ മേമുണ്ട, ഒ.പി. സാലിഹ്, മുജീബ് ദേവർകോവിൽ, മീഡിയ വിങ് ചെയർമാൻ ഷരീഫ് മാമ്പയിൽ, ജന. കൺവീനർ അഷറഫ് വടക്കയിൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.