ദോഹ: ഖത്തർ സ്റ്റാർസ് ലീഗുമായി സഹകരിച്ച് ക്ലബ് മാനേജ്മെന്റിൽ പരിശീലനവുമായി അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ. ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനോടനുബന്ധിച്ചായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ക്യു.എസ്.എൽ ക്ലബുകളുടെ സി.ഇ.ഒമാർ, പ്രതിനിധികൾ, മുൻതാരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത പരിശീലന സെഷനുകളിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സന്നിഹിതനായി. ഖത്തർ ഫുട്ബാൾ അസോസിയേഷന്റെയും ക്യു.എസ്.എല്ലിന്റെയും പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, ക്യു.എസ്.എൽ സി.ഇ.ഒ ഹാനി താലിബ് ബല്ലാൻ, കോമ്പറ്റീഷൻസ് ആൻഡ് ഫുട്ബാൾ ഡെവലപ്മെന്റ് എക്സി.ഡയറക്ടർ ഡോ. അഹ്മദ് ഖെലിൽ അബ്ബാസി എന്നിവരും പങ്കെടുത്തു. ക്ലബ് പ്രവർത്തനങ്ങൾ, സ്റ്റേഡിയം മാനേജ്മെന്റ്, ഭരണ നിർവഹണ-നിയമപരമായ കാര്യങ്ങൾ, മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ്, സ്പോർട്സ് പദ്ധതികൾ, യൂത്ത് അക്കാദമി, ഭരണം, നേതൃത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഡിേപ്ലാമ പദ്ധതി. ക്ലബ് മാനേജ്മെന്റിലെ ഫിഫ ഡിപ്ലോമ ഏറെ പുതുമ നിറഞ്ഞതാണെന്നും പങ്കെടുക്കുന്ന എല്ലാവരുടെയും ഭരണപരമായ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നുവെന്നും അൽ ബുഐനൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.