ദോഹ: ‘സ്ട്രോങ് ഹാർട്സ്, ബ്രൈറ്റ് ഫ്യൂച്ചർ, ഇൻസ്പയറിങ് യൂത്ത്’ എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് നടത്തിയ ഫിറ്റ്നസ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു. നസീം ഹെൽത്ത് കെയർ സി റിങ് റോഡ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. നസീം ഹെൽത്ത് കെയർ അസി. ജനറൽ മാനേജർ ഇർഷാദ്, മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. വാര്യർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
700 ലധികം പേർ പങ്കെടുത്ത കാമ്പയിനിന്റെ ഭാഗമായി നടന്ന സ്റ്റെപ് ചലഞ്ചിൽ അഞ്ചു ലക്ഷം ചുവടുകൾ പൂർത്തിയാക്കിയ 73 പേരെ ആദരിച്ചു. ആദ്യസ്ഥാനങ്ങളിൽ എത്തിയ പത്തുപേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി യുവജനങ്ങൾക്കായി നടത്തിയ കാമ്പയിനിൽ നിത്യ ജീവിതത്തിലെ വ്യായാമങ്ങൾ, നടത്തം, ആരോഗ്യ പരിപാലനം, സ്റ്റെപ് ചലഞ്ച്, ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ച ബോധവത്കരണം, മെഡിക്കൽ ക്യാമ്പ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. വാര്യർ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് ഫോറം ഹെൽത്ത് ആൻഡ് സ്പോർട്സ് കൺവീനർ അഹ്മദ് അൻവർ, സെക്രട്ടറിമാരായ അബ്ദുൽ ശുക്കൂർ, ആസാദ് എന്നിവർ പങ്കെടുത്തു. താലിഷ്, ജിഷിൻ, മൂമിൻ, അസ്ജദ്, ഫബീർ, റഖീബ്, ആമിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.