പ്രവാസികൾക്ക്​ സ്വന്തമാക്കാം; ഒമ്പത്​ സ്ഥലങ്ങളിൽ സ്വത്തുവകകൾ

ദോഹ: വിദേശികൾക്ക്​ ഇനി രാജ്യത്തെ ഒമ്പത്​ സ്​ഥലങ്ങളിൽ വസ്​തുവകകൾ സ്വന്തമാക്കാം. ഖത്തർ റിയൽ എസ്​റ്റേറ്റ് വിപണിയിൽ മികച്ച മുന്നേറ്റം നടത്താനും സാമ്പത്തിക വളർച്ച കൈവരിക്കാനും പുതിയ തീരുമാനം സാധ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

റിയൽ എസ്​റ്റേറ്റ് മേഖലയിൽ വിദേശ ഉടമസ്​ഥതാവകാശം നൽകുന്ന നിയമം 2018ലാണ് ഖത്തർ പാസാക്കിയത്. ഇതിൻെറ തുടർനടപടികളുടെ ഭാഗമായാണ്​ വിദേശികൾക്ക്​ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള സ്​ഥലങ്ങളുടെ എണ്ണം മൂന്നിൽനിന്ന്​ ഒമ്പതാക്കി ഉയർത്തിയിരിക്കുന്നത്​. കൂടാതെ വിദേശകമ്പനികൾക്ക് റിയൽ എസ്​റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രദേശങ്ങളുടെ എണ്ണം 16 ആക്കിയും ഉയർത്തിയിട്ടുണ്ട്​. വെസ്​റ്റ് ബേ ഏരിയ (ലെഗ്തീഫിയ്യ), പേൾ ഖത്തർ, അൽ ഖോർ റിസോർട്ട്, ദഫ്ന (അഡ്മിൻ ഡിസ്​ട്രിക്ട് നമ്പർ 60), ദഫ്​ന (അഡ്​മിൻ ഡിസ്​ട്രിക്ട് നമ്പർ. 61), ഒനൈസ (അഡ്മിനിസ്​േട്രറ്റിവ് ഡിസ്​ട്രിക്ട്), ലുസൈൽ, അൽ ഖറൈജ്, ജബൽ തുഐലിബ് എന്നിവയാണ് വിദേശികളായ വ്യക്തികൾക്ക് വസ്​തുക്കൾ സ്വന്തമാക്കാനുള്ള പ്രദേശങ്ങൾ.

മുശൈരിബ്, ഫരീജ് അബ്​ദുൽ അസീസ്​, ദോഹ ജദീദ, ഓൾഡ് ഗാനിം, അൽ റിഫ്ഫ, ഓൾഡ് ഹിത്മി, അൽ സലത, ഫരീജ് ബിൻ മഹ്മൂദ് 22, ഫരീജ് ബിൻ മഹ്മൂദ് 23, റൗദത് അൽ ഖൈൽ, മൻസൂറ, ബിൻ ദിർഹം, നജ്മ, ഉം ഗുവൈലിന, അൽ ഖലൈഫാത്, അൽ സദ്ദ്, അൽ മിർഖാബ് അൽ ജദീദ്, ഫരീജ് അൽ നസ്​ർ, ദോഹ ഇൻറർനാഷനൽ എയർപോർട്ട് മേഖല എന്നിവയാണ് ഖത്തരികളല്ലാത്തവർക്ക് റിയൽ എസ്​റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ.കൂടുതൽ പ്രദേശങ്ങൾ കൂടി വിദേശികൾക്ക് സ്വന്തമാക്കാൻ അനുമതി നൽകപ്പെട്ടതോടെ രാജ്യത്തി​െൻറ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്.

സ്വത്തുക്കൾ വാങ്ങുന്നവർക്ക്​ താമസാനുമതിയും

ദോഹ: രാജ്യത്ത്​ സ്വത്തുവകകൾ സ്വന്തമാക്കുന്ന വിദേശികൾക്ക്​ ഖത്തറിൽ സ്​​േപാൺസർ ഇല്ലാതെ തന്നെ താമസാനുമതി ലഭിക്കും. സ്​പോൺസർ ഇല്ലാതെ തന്നെ രാജ്യത്തേക്ക്​ പ്രവേശിക്കാനും തിരിച്ചുപോവാനുമുള്ള അനുമതിയും ആഭ്യന്തരമന്ത്രാലയത്തിന്​ നൽകാം. എന്നാൽ ഇത്​ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയുടെ അടിസ്​ഥാനത്തിലായിരിക്കും. വിദേശികൾക്ക്​ രാജ്യത്ത്​ ഭൂമിയിൽ നൂറുശതമാനം നിക്ഷേപവും ഉടമസ്​ഥാവകാശവും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തി​െൻറ പിൻബലത്തിലാണിത്​. അഞ്ച്​ വർഷത്തേക്കാണ്​ താമസാനുമതി നൽകുക. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കുമാണ്​ അനുമതി. ഇവർക്ക്​ അഞ്ചുവർഷം വരെയാണ്​ താമസാനുമതി ലഭിക്കുക.

അക്കാലയളവ്​ വരെ രാജ്യത്തേക്കുള്ള വരവും പോക്കിനുമുള്ള അനുമതിയും താമസാനുമതിയും സ്വയംതന്നെ പുതുക്കപ്പെടുകയും ചെയ്യുമെന്ന്​ നിയമത്തിൽ വ്യക്​തമാക്കുന്നു. ഖ​ത്ത​രി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് രാജ്യത്ത്​ ഭൂമിയിൽ ഉ​ട​മ​സ്​ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​ന്ന മേ​ഖ​ല​ക​ള്‍ നി​ര്‍ണ​യി​ക്കു​ന്ന ക​ര​ട് തീ​രു​മാ​ന​ത്തി​ന് നേരത്തേ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം നൽകിയിരുന്നു. ഉ​ട​മ​സ്​ഥാ​വ​കാ​ശ​ത്തി​​െൻറയും ഉ​പ​യോ​ഗ​ത്തി​​െൻറ​യും വ്യ​വ​സ്ഥ​ക​ള്‍, ച​ട്ട​ങ്ങ​ള്‍, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം നി​ര്‍ണ​യി​ച്ചി​ട്ടു​ണ്ട്. 2018ലെ 16ാം ​ന​മ്പ​ര്‍ നി​യ​മ​മാ​ണ് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ള്‍ക്കും ഖ​ത്ത​റി​ല്‍ ഭൂ​മി വാ​ങ്ങാ​ന്‍ അ​നു​വാ​ദം ന​ല്‍കു​ന്ന​ത്. വി​ദേ​ശ വ്യ​ക്തി​ക​ള്‍ക്കും വി​ദേ​ശ വാ​ണി​ജ്യ ക​മ്പ​നി​ക​ള്‍ക്കും ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നും റി​യ​ല്‍ എ​്​റ്റേറ്റ് മേ​ഖ​ലയി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നും നിയമം അ​വ​കാ​ശം ന​ല്‍കു​ന്നു. വ്യ​വ​സ്ഥ​ക​ള്‍, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ​ പ്ര​കാ​ര​മാ​യി​രി​ക്കും ഇ​ത് സാ​ധ്യ​മാ​കു​ക.

മാളുകളിലും റെസിഡൻഷ്യൽ സമുച്ചയങ്ങളിലും യൂനിറ്റുകൾ സ്വന്തമാക്കാം

ദോഹ: ഖത്തരികൾക്ക് പുറമേ, ഖത്തർ ഇതര പൗരന്മാർ, താമസക്കാർ, റെസിഡൻസ്​ പെർമിറ്റ് ഇല്ലാത്തവർ എന്നിവർക്കും ഇനി മാളുകളിൽ ഷോപ്പുകളും റെസിഡൻഷ്യൽ കോംപ്ലക്സുകളിൽ യൂനിറ്റുകളും സ്വന്തമാക്കാൻ സർക്കാർ അനുമതി നൽകി. ഖത്തർ നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

2,00,000 യു.എസ്​ ഡോളറിന് തത്തുല്യമായ 7,30,000 റിയാലിൽ കുറയാത്ത വസ്​തുക്കളുടെ ഉടമസ്​ഥർക്ക് റെസിഡൻസി നൽകാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഉടമസ്​ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉടമസ്​ഥാവകാശ കാലയളവിലേക്കുള്ള റെസിഡൻഷ്യൽ യൂനിറ്റുകളായിരിക്കും നൽകുക.

സ്വത്തുവകകൾ വാങ്ങിക്കഴിയുന്ന മുറക്ക് തുടർ നടപടികൾ പൂർത്തിയാക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും നീതിന്യായ മന്ത്രാലയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഒരു മില്യൺ ഡോളറിന് തുല്യമായ 36,50,000 റിയാലി​െൻറ സ്വത്തുവകകൾ സ്വന്തമാക്കിയവർക്ക് സ്​ഥിരം താമസാനുമതി ലഭിച്ചവരുടേതിന് തത്തുല്യമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

റിയൽ എസ്​റ്റേറ്റ് മേഖലയിലെ നോൺ ഖത്തരി ഉടമസ്​ഥതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ പൂർത്തിയാക്കുന്നതിന് നീതിന്യായ മന്ത്രാലയമാണ് നടപടി സ്വീകരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.