ദോഹ: അഞ്ചാമത് കതാറ രാജ്യാന്തര ഫാൾകൺ മേളക്ക് ചൊവ്വാഴ്ച മുതൽ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാവും. 11വരെ നീണ്ടുനിൽക്കുന്ന ഫാൽകണുകളുടെ ലോകോത്തര മേളക്കായി കഴിഞ്ഞദിവസംതന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി 19 രാജ്യങ്ങളിൽനിന്നായി ഫാൽകണുകൾ പ്രദർശനത്തിനെത്തുന്നുണ്ട്.
പ്രദർശനവേദിയിലെ ഒരുക്കങ്ങൾ വിലയിരുത്താനായി തിങ്കളാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി എത്തി. സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദിനൊപ്പമായിരുന്നു അദ്ദേഹത്തിെൻറ സന്ദർശനം.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന പ്രദർശനത്തിൽ 19 രാജ്യങ്ങളിൽ നിന്നായി 160ഓളം കമ്പനികൾ അണിനിരക്കുന്നുണ്ട്.
കോവിഡിനിടയിലും മുടങ്ങാതെ നടക്കുന്ന പ്രദർശന മേളയുടെ അഞ്ചാമത് പതിപ്പിനാണ് ഇക്കുറി വേദിയാവുന്നത്. സൗദി അറേബ്യ, സുഡാൻ, കുവൈത്ത്, ജർമനി, ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ, ഇറ്റലി, പാകിസ്താൻ, ബെൽജിയം, പോളണ്ട്, തുർക്കി, റഷ്യ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ലബനാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഫാൽകൺ പക്ഷികളുടെ പ്രദർശനം, ലേലം എന്നിവക്കുപുറമെ, വിവിധ പവിലിയനുകളിലായി ഫാൽകൺ വേട്ടകൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെയും പ്രദർശനവും വിൽപനയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.