ശ്രീകൃഷ്ണ കോളജ് അലുമ്നി മുൻ ജനറൽ സെക്രട്ടറി സച്ചിദാനന്ദന് കൂട്ടായ്മ നൽകിയ യാത്രയയപ്പ്
ദോഹ: പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ശ്രീകൃഷ്ണ കോളജ് അലുമ്നി മുൻ ജനറൽ സെക്രട്ടറിയും ട്രഷററുമായ സച്ചിദാനന്ദന് ശ്രീകൃഷ്ണ കോളജ് അലുമ്നി ഖത്തർ കമ്മിറ്റി യാത്രയയപ്പ് നൽകി. ബിൻ ഒമ്രാനിലെ ബ്രേക്കോളി റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബുഷ്മോൻ സ്വാഗതം പറഞ്ഞു.
മുഖ്യരക്ഷാധികാരി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മറ്റു രക്ഷാധികാരികളായ പ്രമോദ് ചന്ദ്രൻ, ലതീഷ് എന്നിവർ സംസാരിച്ചു. മറ്റു എക്സി.അംഗങ്ങളായ അബൂബക്കർ, നവാസ്, ഷെജിൽ മൂസ, ഹനീഫ, റഫീഖ്, സിമി രാംകുമാർ, നാജിറ അബൂബക്കർ, ഷിജോയ് എന്നിവർ പങ്കെടുത്തു. ട്രഷറർ നജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.