ഉംഅല്‍അമദിലുള്ള തഹൂന ഫാം ഹൗസില്‍ നടന്ന വിവാഹത്തോടനുബന്ധിച്ച് ഗ്രെയിസ് അക്ഷരക്കൂട്ട് കാമ്പയി​െൻറ ഭാഗമായുള്ള പുസ്​തകം മാധ്യമപ്രവര്‍ത്തകന്‍ എ.പി. മുഹമ്മദ് അഫ്‌സല്‍ വരൻ ജാസിം യൂസുഫിന് കൈമാറുന്നു

മക​െൻറ വിഹാഹദിനത്തിൽ വായനശാലകൾക്ക്​ പിതാവി​െൻറ പുസ്​തകസമ്മാനം

ദോഹ: മക​െൻറ വിവാഹദിനത്തിൽ വായനശാലകളിലേക്ക്​ പുസ്​തകങ്ങൾ സമ്മാനിച്ച്​ ഒരു പിതാവി​െൻറ പുണ്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൈതക്കല്‍ പുതുക്കുടിത്താഴെ യൂസുഫാണ് മകന്‍ ജാസിമി​െൻറ വിവാഹ ദിനത്തില്‍ പേരാമ്പ്രയിലെ രണ്ടു വായനശാലകളിലേക്ക് പുസ്​തകങ്ങള്‍ സമ്മാനിച്ച്​ വേറിട്ട മാതൃക തീർത്തത്​. ഗ്രെയിസ് ഖത്തര്‍ ചാപ്റ്റര്‍ നടത്തുന്ന അക്ഷരക്കൂട്ട് 2021 പുസ്​തകക്കാമ്പയി​െൻറ ഭാഗമായാണിത്.

ഖത്തറിലെ ഉംഅല്‍അമദിലുള്ള തഹൂന ഫാം ഹൗസില്‍ നടന്ന വിവാഹ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ എ.പി. മുഹമ്മദ് അഫ്‌സല്‍ വരന് പുസ്​തകം കൈമാറി. വധു ഫിദ ഫാത്തിമ റഷീദ്, വര​െൻറ മാതാവ് സൗദ യൂസുഫ്, ചന്ദ്രിക ഖത്തര്‍ റസിഡൻറ്​ എഡിറ്റര്‍ അശ്‌റഫ് തൂണേരി തുടങ്ങിയവര്‍ സംബന്ധിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.എച്ച്.​ ചെയറി​െൻറ ഭാഗമായുള്ള ഗ്രെയിസ് പബ്ലിക്കേഷ​െൻറ 15,000 രൂപ മുഖവിലയുള്ള പുസ്​തകങ്ങളാണ് പേരാമ്പ്രയിലെ ദാറുന്നുജൂം യതീംഖാന, ജബലുന്നൂര്‍ ഇസ്​ലാമിക് കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങളുടെ വായനശാലകള്‍ക്ക് നല്‍കുക.

ഇരുസ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങില്‍ മുസ്​ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ്​ സാജിദ് നടുവണ്ണൂര്‍ പുസ്​തകങ്ങള്‍ കൈമാറും. ജബലുന്നൂര്‍ കോളജ്​ പ്രിന്‍സിപ്പല്‍ റഫീഖ് സകരിയ്യ ഫൈസി, ദാറുന്നുജൂം മാനേജര്‍ ഹാരിസ് അരിക്കുളം എന്നിവര്‍ ഏറ്റുവാങ്ങും. തമീം മുനീര്‍ സംബന്ധിക്കും.

Tags:    
News Summary - Father's book gift to libraries on son's wedding day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.