മകെൻറ വിഹാഹദിനത്തിൽ വായനശാലകൾക്ക് പിതാവിെൻറ പുസ്തകസമ്മാനം
text_fieldsദോഹ: മകെൻറ വിവാഹദിനത്തിൽ വായനശാലകളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ഒരു പിതാവിെൻറ പുണ്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൈതക്കല്‍ പുതുക്കുടിത്താഴെ യൂസുഫാണ് മകന് ജാസിമിെൻറ വിവാഹ ദിനത്തില്‍ പേരാമ്പ്രയിലെ രണ്ടു വായനശാലകളിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് വേറിട്ട മാതൃക തീർത്തത്. ഗ്രെയിസ് ഖത്തര്‍ ചാപ്റ്റര്‍ നടത്തുന്ന അക്ഷരക്കൂട്ട് 2021 പുസ്തകക്കാമ്പയിെൻറ ഭാഗമായാണിത്.
ഖത്തറിലെ ഉംഅല്‍അമദിലുള്ള തഹൂന ഫാം ഹൗസില്‍ നടന്ന വിവാഹ ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് എ.പി. മുഹമ്മദ് അഫ്സല് വരന് പുസ്തകം കൈമാറി. വധു ഫിദ ഫാത്തിമ റഷീദ്, വരെൻറ മാതാവ് സൗദ യൂസുഫ്, ചന്ദ്രിക ഖത്തര്‍ റസിഡൻറ് എഡിറ്റര്‍ അശ്റഫ് തൂണേരി തുടങ്ങിയവര്‍ സംബന്ധിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.എച്ച്. ചെയറിെൻറ ഭാഗമായുള്ള ഗ്രെയിസ് പബ്ലിക്കേഷെൻറ 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് പേരാമ്പ്രയിലെ ദാറുന്നുജൂം യതീംഖാന, ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്സ് എന്നീ സ്ഥാപനങ്ങളുടെ വായനശാലകള്‍ക്ക് നല്‍കുക.
ഇരുസ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങില്‍ മുസ്ലിം യൂത്ത്ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ പുസ്തകങ്ങള്‍ കൈമാറും. ജബലുന്നൂര്‍ കോളജ് പ്രിന്‍സിപ്പല്‍ റഫീഖ് സകരിയ്യ ഫൈസി, ദാറുന്നുജൂം മാനേജര്‍ ഹാരിസ് അരിക്കുളം എന്നിവര്‍ ഏറ്റുവാങ്ങും. തമീം മുനീര്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.