ദോഹ: വിശ്വാസികൾക്ക് ഇസ്ലാം മതവിധികൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം സേവനവുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്.
‘ഫത്വ ടോക്’ (FatwaTok) എന്ന പേരിലാണ് യുവതലമുറയെ ആകർഷിക്കും വിധം പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചത്. ടിക് ടോക്, ഇൻസ്റ്റഗ്രാം റീൽ, യൂട്യൂബ് ഷോർട്ടുകൾ എന്നിവയുടെ മാതൃകയിൽ ഹ്രസ്വമായ ഉള്ളടക്കത്തോടെ മതവിധികളും നിർദേശങ്ങളും ഇസ്ലാമിക അധ്യാപനങ്ങളും ലഭ്യമാക്കുന്നതാണ് ‘ഫത്വ ടോക്’. സ്ക്രോൾ ചെയ്ത്, വേഗത്തിൽ ഉപയോഗിക്കാൻ സൗകര്യമുണ്ട്. അറബി ഭാഷയിലാണ് കുറിപ്പുകൾ ലഭ്യമാകുന്നത്. യുവാക്കളെയും പുതുതലമുറയെയും ആകർഷിക്കാൻ കഴിയും വിധമാണ് ഡിസൈനിങ്ങും ഉള്ളടക്കവും സജ്ജീകരിച്ചത്.
ഇസ്ലാം വെബ് ഡേറ്റ ബേസിൽ നിന്നുള്ള ആയിരത്തോളം ഉള്ളടക്കങ്ങളാണ് ആകർഷകമായ രീതിയിൽ ഉൾപ്പെടുത്തിയത്. പണ്ഡിതരുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന ഇവ പഠനത്തിനും പരിശോധനക്കുമുള്ള വിശ്വസനീയമായ കേന്ദ്രം കൂടിയാണ്. വായിക്കാനും ലൈക്ക്, ഷെയർ ഉൾപ്പെടെ സൗകര്യങ്ങളും ഉണ്ട്. www.islamweb.net/ar എന്ന ലിങ്ക് വഴി ഫത്വ ടോക്കിൽ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.