ദോഹ: പനിയോ കോവിഡ്-19ഉമായി ബന്ധപ്പെട്ട മറ്റു ലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ തൊഴിലാളി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിെൻറ ട്വീറ്റ്.ചുമ, പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കുകയും ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ്-19 ഹോട്ട്ലൈനായ 16000ത്തിൽ ബന്ധപ്പെടുകയും ആവശ്യമായ മാർഗനിർദേശങ്ങൾ തേടുകയും ചെയ്യണമെന്ന് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.അടിയന്തര സാഹചര്യത്തിൽ 999 നമ്പറിലൂടെ ആംബുലൻസിനായി അഭ്യർഥിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.