ദോഹ: അടുത്ത അധ്യയന വർഷത്തിൽ പുതിയ അഞ്ച് സ്കൂളുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
പുതിയ സ്കൂളുകളിലേക്ക് അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതിനും മറ്റ് ഒഴിവുകൾ നികത്തുന്നതിനുമായി മന്ത്രാലയം നേതൃത്വത്തിൽ അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അറിയിച്ചു.
വിവിധ മേഖലകളിലേക്ക് ഖത്തർ പൗരന്മാരും വിദേശികളും ഉൾപ്പെടെയുള്ളവരെ നിയമിക്കും.
സർക്കാറിന്റെ സിവിൽ സർവിസ് ആൻഡ് ഗവ. ഡെവലപ്മെന്റ് ബ്യൂറോയുടെ 'കവാദർ' പ്ലാറ്റ്ഫോം വഴി ഖത്തരികൾക്കുള്ള തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും. അർഹരായവർക്ക് അപേക്ഷിക്കാം.
ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എജുക്കേഷനില്‍നിന്ന് ബിരുദം നേടിയവര്‍, ടോമോ ഖത്തറിലെ ബിരുദധാരികള്‍ തുടങ്ങിയ ഖത്തരി ഉദ്യോഗാർഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഇതിനുപുറമെ, മറ്റ് ഒഴിവുകളിലേക്ക് വിദേശികൾ ഉൾപ്പെടെയുള്ളവരെയും നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.