ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സംഘടിപ്പിച്ച രണ്ടാമത് ‘ഗോൾ’ സോക്കർ ടൂർണമെന്റിൽ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കളായി.
ഫൈനലിൽ ഓർബിറ്റ് എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഫ്രൈഡേ ഫിഫാ മഞ്ചേരി കിരീടം ചൂടിയത്. അൽ വക്റ ജെംസ് അമേരിക്കൻ അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലുമായി സാലി, ഷുഹൈബ്, നവാഫ് എന്നിവർ ഗോളുകൾ നേടി.
വിജയികൾക്ക് ഫോക്കസ് ഇന്റർനാഷനൽ ഖത്തർ സി.ഇ.ഒ പി.ടി. ഹാരിസ് ട്രോഫി സമ്മാനിച്ചു. അമേരിക്കൻ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ഡോ. ജംഷീർ വിജയികൾക്ക് പ്രൈസ് മണി നൽകി.
റണ്ണറപ്പ് ട്രോഫി ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സി.ഒ.ഒ അമീർ ഷാജിയും കാഷ് പ്രൈസ് പെർഫെക്ട് സൊല്യൂഷൻ മാനേജിങ് പാർട്ണർ ഹാഫിസ് ഷബീറും സമ്മാനിച്ചു.
ഫ്രൈഡേ ഫിഫാ മഞ്ചേരിയുടെ സാലി ടൂർണമെൻറ് ടോപ് സ്കോററും ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ചുമായി. മികച്ച ഗോൾകീപ്പർ ആയി ഓർബിറ്റ് എഫ്.സിയുടെ ഹക്സലിനെ തിരഞ്ഞെടുത്തു.
ഖത്തറിലെ വിവിധ ഫുട്ബാൾ ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിന് ഫോക്കസ് ഭാരവാഹികളായ ആഷിക് ബേപ്പൂർ, മൊയ്തീൻ ഷാ, ഡോ. റസീൽ, റഷീഖ് ബക്കർ, അമീനുറഹ്മാൻ, ഫായിസ്, സഫീറുസ്സലാം, മുസ്തഫ കാപ്പാട്, ഫഹ്സിർ റഹ്മാൻ, മിഥ്ലാജ് ലത്തീഫ്, താഹ മുഹമ്മദ്, ശനീജ് എടത്തനാട്ടുകര, ഫൈസൽ ഭരണിക്കൽ, സാബിക് സലാം, ഷംസീർ, മുസ്തഫൽ ഫൈസി, മിറാസ്, മുഹ്സിൻ, ജാബിർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.