ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ

ഗ​സ്സ: അ​മീ​റും അ​മേ​രി​ക്ക​​ൻ പ്ര​സി​ഡ​ന്റും ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ബ​ന്ദി മോ​ച​നം സാ​ധ്യ​മാ​ക്കാ​നു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ച​ർ​ച്ച ന​ട​ത്തി. ടെ​ലി​ഫോ​ൺ വ​ഴി​യാ​ണ് ഇ​രു​വ​രും ഗ​സ്സ വി​ഷ​യ​ത്തി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​ത്.

ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി വൈ​റ്റ് ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റു​മാ​യി ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഗ​സ്സ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി അ​മീ​രി ദി​വാ​നും അ​റി​യി​ച്ചു. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും സ​മ്പൂ​ർ​ണ വെ​ടി​നി​ര്‍ത്ത​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ള്‍ ച​ര്‍ച്ച ചെ​യ്തു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​നു പി​റ​കെ ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​വം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ ഒ​രാ​ഴ്ച വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ച്ചു.

Tags:    
News Summary - Gaza: Emir and US President hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.