ദോഹ: 28ാമത് ഗൾഫ് കോർപറേഷൻ കൗൺസിൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാവും. ഖത്തർ സ്വിമ്മിങ് അസോസിയേഷൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻഷിപ് ആഗസ്റ്റ് 19 മുതൽ 22 വരെ ഹമദ് അക്വാട്ടിക് സെൻററിൽ നടക്കും. കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി യോഗം ചാമ്പ്യൻഷിപ് ഒരുക്കങ്ങൾക്ക് രൂപം നൽകി. 2020ൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്.
ഖത്തറാണ് നിലവിലെ ജേതാക്കൾ. ഇക്കുറി സ്വന്തം മണ്ണിൽ മേഖലയിലെ നീന്തൽ കിരീടം നിലനിർത്താനാവും ആതിഥേയരുടെ ശ്രമം. 2019ൽ കുവൈത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 17 സ്വർണവും 10 വെള്ളിയും ഏഴ് വെങ്കലവുമായി 34മെഡലുകളോടെയാണ് ഖത്തർ ജേതാക്കളായത്. മേഖലയിൽ നീന്തൽ മത്സരങ്ങളിൽ നിർണായക ശക്തിയായ ഖത്തർ ലോക അക്വാട്ടിക് വേദിയായ 'ഫിന'യുടെ വാർഷിക കോൺഗ്രസിന് കഴിഞ്ഞ മാസം വേദിയായിരുന്നു. 2023ലെ ലോകചാമ്പ്യൻഷിപ് വേദിയും ഖത്തറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.