ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഓൺലൈൻ പർച്ചേസ് സുഗമമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ലോക്ഡൗൺ സമയത്ത് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ www.grandhypermarkets.com വഴിയും വാട്സാപ്പ് നമ്പർ ആയ 55518277 വഴിയും അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായി നൽകിയിരുന്നു.
ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഗ്രാൻഡ് ഹൈപ്പർ എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യാവുന്നതാണ്. ഗ്രാൻഡ് ഹൈപ്പർ ഇപ്പോൾ രണ്ട് രീതിയിൽ ആണ് ഓർഡറുകൾ സ്വീകരിക്കുന്നത്.
ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന കസ്റ്റമേഴ്സിന് ഹോം ഡെലിവെറിയും ഓർഡർ ആൻഡ് പിക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ േപ്ലസ്റ്റോറിലും ആപ്പിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം അവർക്ക് ഡെലിവറി വേണ്ട സമയത്തുതന്നെ ഓർഡറുകൾ എത്തിച്ചുനൽകാൻ പ്രത്യേക ശ്രദ്ധ നൽകാറുണ്ടെന്നും റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.