മുംബൈ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറേക്കെതിരെ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. അധികാരത്തിനുവേണ്ടി മകൻ തന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നത് കാണുമ്പോൾ അന്തരിച്ച ബാൽ താക്കറെ സങ്കടപ്പെടുമെന്ന് ചൗഹാൻ പറഞ്ഞു. നവംബർ 20ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സ്ഥാനാർത്ഥി ചരൺസിങ് താക്കൂറിന് വേണ്ടിയുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു ചൗഹാൻ. എൻ.സി.പി (എസ്.പി) സ്ഥാനാർഥിയായി മത്സരിക്കുന്ന സിറ്റിങ് എം.എൽ.എ അനിൽ ദേശ്മുഖിന്റെ മകൻ സലിൽ ദേശ്മുഖിനെതിരെയാണ് താക്കൂർ മത്സരിക്കുന്നത്.
‘ബാലാ സാഹിബിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ന് അദ്ദേഹം എവിടെയാണെങ്കിലും, അധികാരത്തിനുവേണ്ടി മകൻ തന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന് അങ്ങേയറ്റം സങ്കടമുണ്ടാകും’- മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
മുമ്പ് അവിഭക്ത ശിവസേനയുടെ തലവനായിരുന്ന ഉദ്ധവിനെ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിന്റെ ഭാഗമാകാൻ കോൺഗ്രസുമായി കൂട്ടുകൂടിയതിന് ബി.ജെ.പി നിരവധി തവണ ആക്രമിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സേവിക്കുമ്പോൾ ഉദ്ധവ് തന്റെ ബംഗ്ലാവിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്തില്ലെന്നും ചൗഹാൻ അവകാശപ്പെട്ടു. താനും ആ സമയത്ത് ഒരു മുഖ്യമന്ത്രി ആയിരുന്നു. എന്നാൽ എല്ലായ്പ്പോഴും ജനങ്ങൾക്ക് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.