മോശം കാലാവസ്ഥ: ഖത്തറിലെ ഗിന്നസ്​ യോഗാഭ്യാസം മാറ്റിവെച്ചു

ദോഹ: ഗിന്നസ്​ ​ലോക റെക്കോഡ്​ ലക്ഷ്യമിട്ട്​ ഇന്ത്യൻ സ്​പോർട്​സ്​ സെന്‍ററിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന യോഗാഭ്യാസം മാറ്റിവെച്ചു. പൊടിക്കാറ്റ്​ പരിഗണിച്ച്​ അധികൃതരുടെ നിർദേശത്തെ തുടർന്നാണ്​ പരിപാടി മാറ്റിവെക്കാൻ അവസാന നിമിഷം തീരുമാനിച്ചത്​.

കതാറയിലെ ആംഫി തിയറ്ററിൽ വെള്ളിയാഴ്ച​ രാവിലെ ഏഴ്​ മുതലായിരുന്നു 120ഓളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യോഗാഭ്യാസ പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങിയത്​. തയാറെടുപ്പുകളെല്ലാം പൂർത്തിയായിരിക്കെ, വ്യാഴാഴ്​ച അർധരാത്രിയോടെയാണ്​ പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചത്​. പുതിയ തീയതി പിന്നീട്​ അറിയിക്കുമെന്ന്​ ഇന്ത്യൻ സ്​പോർട്​സ്​ സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Guinness World Records in Qatar postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.