ദോഹ: തുർക്കിയിലെ ഇസ്തംബൂളിൽനിന്ന് ഖത്തറിലേക്കുള്ള യാത്രക്കാർ നിർബന്ധമായും കോവിഡ് -19 നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്ക് മുമ്പായി ഹാജരാക്കണമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.തുർക്കിയിലെ അംഗീകൃത കോവിഡ് -19 പരിശോധന കേന്ദ്രത്തിൽനിന്ന് യാത്രക്ക് മുമ്പുള്ള 48 മണിക്കൂറിനുള്ളിലെടുത്ത സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്നും ഖത്തർ എയർവേസ് ട്വിറ്ററിലൂടെ അറിയിച്ചു.തുർക്കിയിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടനെ കോവിഡ് -19 പരിശോധനക്ക് വിധേയരാകണം.
തുർക്കിയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള കോവിഡ് -19 പരിശോധന കേന്ദ്രങ്ങളുടെ വിവരങ്ങൾ നേരത്തേ അധികൃതർ പുറത്തുവിട്ടിരുന്നു.അങ്കാറ സെഹിർ ആശുപത്രി, യെസിൽകോയ് മുറാത് ദിൽമെനർ എമർജൻസി ആശുപത്രി, ബസക്സെഹിർ കം വേ സെകൂറ സെഹിർ ആശുപത്രി, കർതാൽ ഡോ. ലിത്ഫി കിർദാർ ആശുപത്രി എന്നീ കോവിഡ് -19 പരിശോധനകേന്ദ്രങ്ങൾക്കാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.