Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇസ്​തംബൂളിൽനിന്നുള്ള...

ഇസ്​തംബൂളിൽനിന്നുള്ള യാത്രക്കാർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

text_fields
bookmark_border
ഇസ്​തംബൂളിൽനിന്നുള്ള യാത്രക്കാർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
cancel

ദോഹ: തുർക്കിയിലെ ഇസ്​തംബൂളിൽനിന്ന്​ ഖത്തറിലേക്കുള്ള യാത്രക്കാർ നിർബന്ധമായും കോവിഡ് -19 നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്ക് മുമ്പായി ഹാജരാക്കണമെന്ന് ഖത്തർ എയർവേസ്​ അറിയിച്ചു.തുർക്കിയിലെ അംഗീകൃത കോവിഡ് -19 പരിശോധന കേന്ദ്രത്തിൽനിന്ന്​ യാത്രക്ക് മുമ്പുള്ള 48 മണിക്കൂറിനുള്ളിലെടുത്ത സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്നും ഖത്തർ എയർവേസ്​ ട്വിറ്ററിലൂടെ അറിയിച്ചു.തുർക്കിയിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടനെ കോവിഡ് -19 പരിശോധനക്ക് വിധേയരാകണം.

തുർക്കിയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരമുള്ള കോവിഡ് -19 പരിശോധന കേന്ദ്രങ്ങളുടെ വിവരങ്ങൾ നേരത്തേ അധികൃതർ പുറത്തുവിട്ടിരുന്നു.അങ്കാറ സെഹിർ ആശുപത്രി, യെസിൽകോയ് മുറാത് ദിൽമെനർ എമർജൻസി ആശുപത്രി, ബസക്സെഹിർ കം വേ സെകൂറ സെഹിർ ആശുപത്രി, കർതാൽ ഡോ. ലിത്ഫി കിർദാർ ആശുപത്രി എന്നീ കോവിഡ് -19 പരിശോധനകേന്ദ്രങ്ങൾക്കാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:certificategulf newsgulf covidqatar news
Next Story