ദോ​ഹ: ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് ഇ​ത്ത​വ​ണ​യും ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 
ഈ ​വ​ർ​ഷ​വും സൗ​ദി​യി​ലേ​ക്ക് ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന​തി​ന് ഖ​ത്ത​രി തീ​ർ​ഥാ​ട​ക​ർ​ക്ക് സാ​ധ്യ​മാ​കു​ക​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് എ ​എ​ഫ് പി​ ന്യൂസ്​ ഏജൻസിയോ​ട് പ​റ​ഞ്ഞു. ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ര​ജി​സ്​േ​ട്ര​ഷ​ൻ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഖ​ത്ത​റി​ന് ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യു​ള്ള വി​സ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സൗദിയിൽ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളാ​രു​മി​ല്ലെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. 

ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഖ​ത്ത​റി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും അയൽരാജ്യം വി​ല​ക്കി​യി​രു​ന്നു. ക​ര​മാ​ർ​ഗ​മു​ള്ള ഏ​ക മാ​ർ​ഗ​വും ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വ്യോ​മ​മാ​ർ​ഗ​വും തു​റ​ന്നി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ഖ​ത്ത​രി​ക​ൾ​ക്ക് ഹ​ജ്ജ് അ​പ്രാ​പ്യ​മാ​ണെ​ന്നും ഖ​ത്ത​ർ ആ​രോ​പി​ച്ചു. 

വ​ർ​ഷ​ത്തി​ൽ 1200 ഖ​ത്ത​രി​ക​ൾ​ക്കാ​ണ് സൗ​ദി അ​ധി​കൃ​ത​ർ ഹ​ജ്ജ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​ത്. ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഖ​ത്ത​റി​നെ ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ളി​ൽ നി​ന്നും അ​യ​ൽ​രാ​ജ്യം വി​ല​ക്കു​ന്ന​ത്. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള പാ​ക്കേ​ജു​ക​ൾ​ക്കാ​യി ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും 120000 റി​യാ​ൽ ചെ​ല​വാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​കു​ന്ന​തെ​ന്നും രാ​ജ്യ​ത്തെ മൂ​ന്ന് പ്ര​മു​ഖ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി. 

ഇ​ത്ത​വ​ണ ആ​രും ത​ന്നെ ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ഏ​ജ​ൻ​സി​യെ സ​മീ​പി​ച്ചി​ട്ടില്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​യി​ട്ടു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ശ്ര​മി​ക്കു​ന്ന​ത് വൃ​ഥാ​വി​ലാ​കു​മെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. മുമ്പ്​ കേ​വ​ലം 12000 റി​യാ​ലി​ന് ഹ​ജ്ജ് പാ​ക്കേ​ജു​ക​ൾ ന​ട​പ്പി​ലാ​ക്കാ​റു​ണ്ട്​. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലാ​ണെ​ന്നും ട്രാ​വ​ൽ ഏ​ജ​ൻ​സികൾ പറയുന്നു. 

Tags:    
News Summary - hajj-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.