ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ​മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂർ ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

പരേതനായ എം.കെ നാരായണൻ-ലളിത ദമ്പതികളുടെ മകനാണ് ലനീഷ്. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്. 

Tags:    
News Summary - Heart attack; native of Kannur passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.