ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്

ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ്: 30ന് ​കി​ക്കോ​ഫ്

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​ഗ​സ്റ്റ് 30ന് ​കി​ക്കോ​ഫ്. ടൂ​ർ​ണ​മെ​ന്റി​ലെ മ​ത്സ​ര ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക്യു.​എ​സ്.​എ​ൽ കോ​മ്പി​റ്റീ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് സ​ൽ​മാ​ൻ അ​ൽ അ​ദ്സാ​നി അ​റി​യി​ച്ചു. ക്ല​ബ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ സ​ദ്ദ് ക്യൂ.​എ​സ്.​എ​ൽ ക​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല. ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ് സ്റ്റാ​ർ​സ് ക​പ്പ്. റൗ​ണ്ട് റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. സ്റ്റാ​ർ​സ് ലീ​ഗി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ചി​രു​ന്നു.

ഗ്രൂ​പ് എ: ​അ​ൽ റ​യ്യാ​ൻ, അ​ൽ അ​റ​ബി, അ​ൽ ദു​ഹൈ​ൽ, ഖ​ത്ത​ർ എ​സ്.​സി, അ​ൽ അ​ഹ്‍ലി, അ​ൽ ഷ​ഹാ​നി​യ. ഗ്രൂ​പ് ബി: ​അ​ൽ ഗ​റാ​ഫ, അ​ൽ വ​ക്റ, ഉം ​സ​ലാ​ൽ, അ​ൽ ഷ​മാ​ൽ, അ​ൽ ഖോ​ർ. 

Tags:    
News Summary - Qatar Stars Cup- Kickoff on 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.