ദോഹ: അഫ്ഗാനിസ്താനിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായത് 7500 പേർ.അഫ്ഗാനിസ്താനിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ 'വാം വിൻറർ 2020-2021'പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലെ ഖത്തർ റെഡ്ക്രസൻറ് ഓഫിസിെൻറയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ പക്തിക, ലോഗർ പ്രവിശ്യകളിൽ നിന്നുള്ള പ്രകൃതിദുരന്തത്തിനും ആഭ്യന്തര സംഘർഷങ്ങൾക്കും ഇരയായ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ ലഭ്യമാക്കുകയാണ് 181756 ഡോളർ ചെലവഴിച്ചുകൊണ്ടുള്ള സഹായവിതരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കടുത്ത ശൈത്യത്തിനിടയിലും ആവശ്യക്കാരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കുകയും അന്തസ്സ് ഉയർത്തിപ്പിടിക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം. രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കാണ് പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കളായി മുൻഗണന നൽകിയിരിക്കുന്നത്.
പക്തിക പ്രവിശ്യയിലെ സർഗൂൻ സഹർ, യുസുഫ് ഖേൽ ജില്ലകളിലായി 1250 കുടുംബങ്ങൾക്ക് 55 കിലോ വരുന്ന ഭക്ഷ്യക്കിറ്റുകളും അധികമായി ബ്ലാങ്കറ്റുകളും ഖത്തർ റെഡ്ക്രസൻറ് വിതരണം ചെയ്തു. അഫ്ഗാൻ എജുക്കേഷൻ ആൻഡ് എയിഡ് ഓർഗനൈസേഷൻ, അഫ്ഗാൻ ഹജ്ജ് മതകാര്യ മന്ത്രാലയത്തിെൻറ ജില്ല ഓഫിസുകൾ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ഖത്തർ റെഡ്ക്രസൻറും അഫ്ഗാൻ എജുക്കേഷൻ ആൻഡ് എയിഡ് ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിൽ ഓർഗനൈസേഷനാണ് ലോജിസ്റ്റിക്, സാങ്കേതിക നടപടികൾക്ക് നേതൃത്വം വഹിക്കുന്നത്. അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പുവരുത്താന്‍ ഖത്തറിെൻറ പിന്തുണ തുടരുമെന്ന് യു.എന്നിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഐക്യരാഷ്ട്ര സഭയുമായും പ്രാദേശിക അന്തര്‍ദേശീയ പങ്കാളികളുമായും എല്ലാ ശ്രമങ്ങള്‍ക്കുമുള്ള പിന്തുണ ഖത്തര്‍ തുടരും. അഫ്ഗാനിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ദോഹയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ട്.അഫ്ഗാൻ സർക്കാർ, യു.എസ്, താലിബാൻ എന്നിവരാണ് ദോഹയുടെ മധ്യസ്ഥതയിൽ സുപ്രധാന ചർച്ചകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.