ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ഡെർമറ്റോളജി ആൻഡ് വെനീറിയോളജി (ത്വഗ്രോഗം) വിഭാഗത്തിലെ സേവനങ്ങൾ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ സുപ്രധാനമായ സബ്സ്പെഷാലിറ്റികളിലേക്കുമുള്ള ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളുടെ പ്രവർത്തനവും പുതിയ സേവനങ്ങളും മറ്റു സൗകര്യങ്ങളും ഇതിൽപെടും.വരട്ട് ചൊറി (കരപ്പൻ), സോറിയാസിസ്, വെള്ളപ്പാണ്ട്, മുടി കൊഴിച്ചിൽ തുടങ്ങി വ്യത്യസ്തമായ ത്വഗ്രോഗങ്ങൾക്കുള്ള ചികിത്സകളാണ് എച്ച്.എം.സി നൽകുന്നത്.
പ്രത്യേക ലേസർ ചികിത്സയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വയോജനങ്ങൾക്കായി വിർച്വൽ ജെറിയാട്രിക് ഡെർമറ്റോളജി (ജെറിഡേം), ഹോം കെയർ ഡെർമറ്റോളജി (ഹോംഡേം) ക്ലിനിക്കുകളും ഇവിടെ ആരംഭിച്ചതായി ഡെർമറ്റോളജി വിഭാഗം മേധാവി പ്രഫ. മാർട്ടിൻ സ്റ്റെയിൻ ഹോഫ് വ്യക്തമാക്കി. റുമൈല, അൽ വക്റ, അൽഖോർ, ക്യൂബൻ ആശുപത്രി എന്നിവിടങ്ങളിലായി പ്രതിവർഷം 70,000 രോഗികളാണ് ഡെർമറ്റോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.16 സബ്സ്പെഷാലിറ്റികളും ഡെർമറ്റോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്നുവരെ പ്രവർത്തിക്കുന്ന ക്ലിനിക്കുകളോടൊപ്പം ഈവനിങ് ക്ലിനിക്കുകളും ആരംഭിക്കാനുള്ള പദ്ധതിയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.