ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം പത്തുമണിക്കൂറിലധികമാകാന് പാടിെല്ലന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ മാന്‍പവര്‍ ഏജന്‍സീസ് വിഭാഗം തലവന്‍ ഫരേസ് അല്‍കാബി പറഞ്ഞു. എട്ടു മണിക്കൂര്‍ തൊഴില്സമയത്തിനു പുറമെ പരമാവധി രണ്ടു മണിക്കൂര്‍ മാത്രമായിരിക്കണം ഓവര്‍ടൈം. 2017ലെ പതിനഞ്ചാം നമ്പര്‍ നിയമത്തില്‍ ഇക്കാര്യം കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ഥന, വിശ്രമം, ഭക്ഷണം എന്നിവക്കായുള്ള സമയം തൊഴില്മണിക്കൂറില് കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തുമണിക്കൂറിലധികം തൊഴിലെടുക്കേണ്ടതുണ്ടെങ്കില് അക്കാര്യം കരാറില്‍ വ്യക്തമാക്കിയിരിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് നിയമം.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വാരാന്ത്യ അവധി, പ്രതിദിനം പത്തുമണിക്കൂര്‍ തൊഴില്‍സമയം എന്നിവ ഉറപ്പാക്കുന്നുണ്ട്. തൊഴില്‍ നിയമത്തിെൻറ പരിധിയില്‍ ഉള്‍പ്പെടാതിരുന്ന വീട്ടുഡ്രൈവര്‍മാര്‍, ആയമാര്‍, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍, സമാനമായ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് തൊഴില്‍ വ്യവസ്ഥകളും അവകാശങ്ങളും നിര്‍ബന്ധമാക്കുന്ന നിയമമാണ് അമീര്‍ പുറപ്പെടുവിച്ചത്. നിര്ദ്ദിഷ്ടനിയമത്തില് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി സമയത്ത് വിശ്രമത്തിന് സമയം അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിശ്രമസമയം തൊഴില്മണിക്കൂറിെൻറ ഭാഗമാക്കരുത്. വേതനത്തോടെ വാരാന്ത്യ അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്്. 24മണിക്കൂറില്‍ കുറയാത്തവിധത്തിലായിരിക്കണം വാരാന്ത്യ അവധി നല്‍കേണ്ടത്. തൊഴില്‍ കരാറിെൻറ അടിസ്ഥാനത്തില്‍ വാരാന്ത്യ അവധിയുടെ സമയക്രമം നിശ്ചയിക്കാം.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ്് ഫീസിനെക്കുറിച്ചുള്ള ചോദ്യത്തിന് വിപണിയിലെ വിതരണവും ആവശ്യകതയുമാണ് റിക്രൂട്ട്മെൻറ് ഫീസിന് ആധാരമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കാണുള്ളത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസസൗകര്യം, ഭക്ഷണം, ആരോഗ്യപരിചരണം, മരുന്നുകള്‍, ജോലി ചെയ്യുന്നതിനിടെ അപകടമോ രോഗമോ ഉണ്ടാകുന്നെങ്കില്‍ ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ തൊഴിലുടമ ലഭ്യമാക്കണം. തൊഴിലുടമകള്‍ക്കുവേണ്ടി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് നിയമം അനുമതി നല്‍കുന്നുണ്ട്. പതിനെട്ട് വയസില്‍ താഴെയുള്ളവരെയോ അറുപത് വയസിനുമുകളില്‍ പ്രായമുള്ളവരെയോ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന മാന്‍പവര്‍ ഏജന്‍സികള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ അവരുടെ സമ്മതമില്ലാതെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നവര്‍ക്കും പ്രതിദിനം പത്തുമണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നവര്ക്കും പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്പോണ്സര്ക്ക് വേണ്ടിയോ സ്പോണ്സര് ഉള്‍പ്പെട്ട കുടുംബത്തിലോ ജോലി ചെയ്യുന്നവരെയാണു ഗാര്‍ഹിക തൊഴില്‍ സഹായികളായി വ്യവസ്ഥചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, രാജ്യാന്തര തൊഴില്‍ സംഘടന, ഖത്തറിലേക്ക് കൂടുതലായി ഗാര്‍ഹിക തൊഴിലാളികളെ കയറ്റിഅയയ്ക്കുന്ന രാജ്യങ്ങളുടെ എംബസികള്‍, മാന്‍പവര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.