ദോഹ: പെരുന്നാളിനെ വരവേൽക്കാൻ ഇത്തവണയും ഈദ് ബസാറുമായി ഇന്ത്യൻ കൾചറൽ സെന്റർ. ഖത്തറിലെ ചെറുകിട ഇന്ത്യൻ സംരംഭകരും, കരകൗശല-ആഭരണ നിർമാതാക്കളും, വസ്ത്ര വിൽപനക്കാരും ഒന്നിക്കുന്ന ഈദ് ബസാർ മാർച്ച് 28, 29 തീയതികളിലായി ഐ.സി.സി അശോകഹാളിലും പരിസരത്തുമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പെരുന്നാൾ ആഘോഷം പ്രവാസി ഇന്ത്യക്കാരിലേക്കുമെത്തിച്ചുകൊണ്ടാവും വിപണി ഉത്സവ മേളം നടക്കുന്നത്. രണ്ടു ദിവസങ്ങളിലും വൈകീട്ട് ആറു മുതലാണ് ഈദ് ബസാർ. മൈലാഞ്ചിയിടാൻ ഹെന്ന ആർട്ടിസ്റ്റുകളും രുചികരമായ ഭക്ഷ്യ വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകളും സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.