ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

കു​തി​ച്ചു​യ​ർ​ന്ന് വി​മാ​ന​യാ​ത്ര​ക്കാ​ർ

ദോ​ഹ: വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വി​മാ​ന നീ​ക്ക​ത്തി​ലും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​റി​ന്റെ വ്യോ​മ​യാ​ന മേ​ഖ​ല. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ​പ്ര​കാ​രം 2023 ഒ​ക്‌​ടോ​ബ​റി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​മാ​ന​ങ്ങ​ളു​ടെ ച​ല​ന​ത്തി​ൽ 23.1 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. 22,686 വി​മാ​ന​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022 ഒ​ക്ടോ​ബ​റി​ൽ ഇ​ത് 18,427 മാ​ത്ര​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ 27.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ലു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ക​ഴി​ഞ്ഞ മാ​സം ഖ​ത്ത​റി​ലെ​ത്തി​യ​ത്. 2022 ഒ​ക്ടോ​ബ​റി​ൽ 30 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ​യാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സെ​പ്റ്റം​ബ​റി​ലും 26 ശ​ത​മാ​ന​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം, എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ൽ ഒ​ക്ടോ​ബ​റി​ൽ 10.2 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 1,93,686 ട​ണ്ണു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ 2023 ഒ​ക്ടോ​ബ​റി​ൽ 2,13,398 ട​ൺ എ​യ​ർ കാ​ർ​ഗോ ആ​യി ഉ​യ​ർ​ന്നു. വി​മാ​ന​ങ്ങ​ളു​ടെ ച​ല​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ലും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലും മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദോ​ഹ എ​ക്‌​സ്‌​പോ 2023, മ​റ്റ് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​ക​ൾ​ക്ക് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.