ദോഹ: ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾക്കുള്ള മാച്ച് ടിക്കറ്റുകളുടെ പൊതു വിൽപന വ്യാഴാഴ്ച ആരംഭിക്കും. വിസ കാർഡ് ഉടമകൾക്കു മാത്രമായുള്ള പ്രീ സെയിൽ നവംബർ 14ന് തുടങ്ങിയിരുന്നു. ഇത് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ അവസാനിച്ചു. വ്യാഴം മുതൽ ഏത് കാർഡ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. www.fifa.com/en/tickets എന്ന വെബ്സൈറ്റ് വഴി മാച്ച് ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 11, 14, 18 തീയതികളിലായാണ് ഫിഫ ഇന്റർ കോണ്ടിനെന്റൽ മത്സരങ്ങൾ ഖത്തറിൽ നടക്കുന്നത്.
വിൽപന തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ മാച്ച് ടിക്കറ്റ് സ്വന്തമാക്കാൻ വലിയ തിരക്കായിരുന്നു വെബ്സൈറ്റിൽ അനുഭവപ്പെട്ടത്. വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ തുടങ്ങിയ ലോകതാരങ്ങൾ അണിനിരക്കുന്ന റയലിന്റെ മത്സരം കാണാൻ 200 റിയാൽ മുതലാണ് ടിക്കറ്റുകൾ.
974 സ്റ്റേഡിയം വേദിയാകുന്ന ആദ്യ രണ്ടു മത്സരങ്ങൾക്ക് 40 റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. മൂന്ന് മത്സരങ്ങൾക്കുമായി 1.70 ലക്ഷം മാച്ച് ടിക്കറ്റുകളാണ് വിൽപനക്ക് നീക്കിവെക്കുന്നത്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ സ്വന്തമാക്കാൻ കഴിയുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
974 സ്റ്റേഡിയത്തിലെ മത്സരങ്ങൾ:
•കാറ്റഗറി ഒന്ന്
-150 റിയാൽ,
•കാറ്റഗറി രണ്ട്
-70 റിയാൽ,
•കാറ്റഗറി മൂന്ന്-
അസസ്സിബിലിറ്റി
-40 റിയാൽ.
ഫൈനൽ മത്സരം
(ലുസൈൽ
സ്റ്റേഡിയം)
•കാറ്റഗറി ഒന്ന്
-1000 റിയാൽ,
•കാറ്റഗറി രണ്ട്
-600 റിയാൽ,
•കാറ്റഗറി മൂന്ന്
-അസസ്സിബിലിറ്റി 200 റിയാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.