ഡോ. അമാനുല്ല വടക്കാങ്ങര

ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഇൻറര്‍നാഷനല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം

ദോഹ: മീഡിയ പ്ലസ്​ സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരക്ക് ബൈറൂത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻറര്‍നാഷനല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ പരിഗണിച്ചാണിത്​.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതർ, ഗവേഷകര്‍, അധ്യാപകര്‍, ഗ്രന്ഥകാരന്മാര്‍, സ്പെഷലിസ്​റ്റുകള്‍, അറബി ഭാഷയില്‍ താൽപര്യമുള്ളവര്‍ തുടങ്ങിയവരുടെ സ്വതന്ത്ര അന്താരാഷ്​ട്ര സ്ഥാപനമാണ് ഫെഡറേഷന്‍. ഖത്തറില്‍ നിന്ന്​ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. അമാനുല്ല. അറബി ഭാഷയുമായി ബന്ധപ്പെട്ട് നാല്‍പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്​. സ്പോക്കണ്‍ അറബികുമായി ബന്ധപ്പെട്ട് ഡസനോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.