ദോഹ: വ്യവസായരംഗത്തെ പ്രമുഖരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ഖത്തറിലുള്ള മലയാളി സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതിൻെറ ഭാഗമായി കേരളം ബിസിനസ് ഫോറം സംഘടിപ്പിച്ച 'മീറ്റ് ദി ലെജന്‍ഡ്' സീരീസിന് തുടക്കംകുറിച്ചു. ആദ്യ പരിപാടിയില്‍ പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി-ഗാര്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
1977ല്‍ ആരംഭിച്ച വി ഗാര്‍ഡ് ഗ്രൂപ്പിൻെറ പ്രവര്‍ത്തനങ്ങളെ പറ്റിയും പിന്നിട്ട വഴികളിലെ അനുഭവങ്ങളെക്കുറിച്ചും വളരെ വിശദമായി സംവദിച്ചു.
ഈ പ്രതിസന്ധിഘട്ടവും ബിസിനസ് ലോകം തരണംചെയ്യുമെന്നും ഓരോ പ്രതിസന്ധിയും തരണംചെയ്യുന്നതിനാവശ്യമായ നൈപുണ്യവും കഴിവുകളും ആര്‍ജ്ജിക്കേണ്ടതിൻെറ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഐ.ബി.പി.സി പ്രസിഡൻറ് ജാഫര്‍ സാദിഖ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന്‍, ഐ.സി.സി മുന്‍ പ്രസിഡൻറ് ഐ.ബി.പി.സി ഗവേണിങ് ബോഡി മെംബറുമായ എ.പി. മണികണ്ഠന്‍, ഐ.ബി.പി.സി വൈസ് പ്രസിഡൻറ് ലതീഷ് പട്ടാലി, താഹ മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കെ.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഹാദ് അലി സ്വാഗതവും ട്രഷറര്‍ ഗിരീഷ് പിള്ള നന്ദിയും പറഞ്ഞു. കെ.ബി.എഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് വര്‍ഗീസ് മോഡറേറ്ററായി. കേരളത്തിലെ പ്രമുഖ സംരംഭകരെയും ഭരണരംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ മീറ്റ് ദി ലെജന്‍ഡ് എന്ന സീരീസിൻെറ തുടര്‍പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള ബിസിനസ് ഫോറം പ്രസിഡൻറ് സി.എ. ഷാനവാസ് ബാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.