ഇവന്‍റ് മേഖലയിലെ പ്രമുഖൻ ഹരി നായർ ഖത്തറിൽ അന്തരിച്ചു

ഇവന്‍റ് മേഖലയിലെ പ്രമുഖൻ ഹരി നായർ ഖത്തറിൽ അന്തരിച്ചു

ദോഹ: ഖത്തറും യു.എ.ഇയും ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഇവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖൻ ഹരി നായർ ( 50) അന്തരിച്ചു. ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.

നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എ.വി.എൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാൻ ഷോകൾ, എ.ആർ. റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു.

ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഗൾഫ് മാധ്യമം സംഘ ടിപിച്ച വിവിധ പരിപാടികലിലും ഭാഗമായി. അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - Event industry stalwart Hari Nair passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.