ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവിന്റെ ഭാഗമായി വനിതവിഭാഗം ആഭിമുഖ്യത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ കെ.എം.സി.സി ഹാളിൽ നടന്ന ടേബിൾ ടോക്കിൽ ഖത്തറിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. ബിന്ദു സലിം ആമുഖ പ്രഭാഷണം നടത്തി. വനിത വിഭാഗം പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായി. ഉപദേശക സമിതി ചെയർപേഴ്സൻ മൈമൂന സൈനുദ്ദീൻ തങ്ങൾ ആശംസകൾ നേർന്നു. ട്രഷറർ സമീറ അൻവർ നന്ദി പറഞ്ഞു.
ഡോ. ആര്യ കൃഷ്ണൻ (ഐ.വൈ.സി), ബിന്ദു മാത്യു (യൂനിഖ്), നസീഹ മജീദ് (മലബാർ അടുക്കള), നൂർജഹാൻ ഫൈസൽ (മുസാവ), ഡോ. പ്രതിഭ രതീഷ് (സംസ്കൃതി), വാഹിദ സുബി (നടുമുറ്റം), അയ്നു നുഹ (എം.ജി.എം), ഷംല സിദ്ദീഖ് (വിമൻ ഇന്ത്യ ഖത്തർ), മൊഹ്സാന മൊയ്തീൻ (ഇൻകാസ്), സുആദ് ഇസ്മായിൽ അഷ്റഫ് (ഫോക്കസ്), സരിത ജോയ്സ് (മലയാളി സമാജം) പങ്കെടുത്തു. വിമൻസ് വിങ് നേതാക്കളായ സാജിത മുസ്തഫ, ബസ്മ സത്താർ, താഹിറ മഹ്റൂഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ തസ്ലിൻ, ഫാഷിദ. സജ്ന, സുഹറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.