തൃശൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി

ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് (87) ദോഹയിൽ നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസാണ് ഭർത്താവ്. സോണിയ ഫ്രാൻസിസ് (ഖത്തർ) ഏകമകളാണ്. മരുമകൻ: ഫ്രാൻസിസ് വടക്കൻ (കൺസൾട്ടന്റ് എഞ്ചിനീയർ, ഖത്തർ).

കൊച്ചുമക്കൾ: ക്രിസ് ഫ്രാൻസിസ്, കിം വടക്കൻ. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ചർച്ചിലാണ് സംസ്കാരം.

Tags:    
News Summary - Thrissur native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.