ദോഹ: ഹലാൽ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഖത്തർ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തായ് ഫെസ്റ്റിന് തുടക്കം. ഖത്തറിലെ തായ്ലൻഡ് അംബാസഡർ നതപോൾ കാണ്ഡാഹിരൻ, ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവർ ചേർന്ന് 'തായ് ഹലാൽ പ്രമോഷൻ' ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ തായ് എംബസിയുടെയും തായ്ലൻഡ് വാണിജ്യ മന്ത്രാലയത്തിെൻറയും പങ്കാളിത്തത്തോടെയാണ് വിപുലമായ പ്രമോഷൻ ഫെസ്റ്റിന് തുടക്കം കുറിച്ചത്. അൽ ഗറാഫയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ 'ആസിയാൻ' നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. തായ്ലൻഡിെൻറ ഭക്ഷ്യ, സാംസ്കാരിക, വിനോദ സഞ്ചാര മേഖലകളുടെയും ഉൽപന്നങ്ങളുടെയും പരിചയപ്പെടുത്തൽ കൂടി ലക്ഷ്യമിട്ടാണ് പ്രമോഷൻ സംഘടിപ്പിക്കുന്നത്.
20വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ലുലുവിെൻറ വിവിധ കേന്ദ്രങ്ങളിൽ 700ഓളം ഉൽപന്നങ്ങൾ ലഭ്യമാവും.
കഴിഞ്ഞ 18 വർഷമായി തായ് ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നതായി ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ലോകത്തിെൻറ അടുക്കളയെന്ന് അറിയപ്പെടുന്ന തായ്ലൻഡിെൻറ ഭക്ഷ്യവിഭവങ്ങൾ ഏറെ പ്രശസ്തമാണ്. ഗുണമേന്മയേറിയ ഭക്ഷ്യ ഉൽപന്നങ്ങളും കൂടുതൽ വൈവിധ്യം നിറഞ്ഞ പാചകവുമാണ് പ്രത്യേകത. തായ് ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ തായ് ട്രേഡ് കമീഷനുമായി സഹകരിച്ച് ഖത്തറിൽ പരിചയപ്പെടുത്തുകയാണ് ലുലു. തായ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഹലാൽ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ സർട്ടിഫിക്കറ്റുള്ള ഭക്ഷ്യ ഉൽപന്നങ്ങളാണ് മേളയിലൂടെ എത്തിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഡി റിങ് റോഡ്, അൽ ഗറാഫ, അൽ ഖോർ മാൾ തുടങ്ങിയ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള 20 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.