മാസ്​കില്ല, 144 പേർക്കെതിരെ കൂടി നിയമനടപടി

ദോഹ: പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാത്തതിന്​ 144 പേർക്കെതിരെ കൂടി പൊലീസ്​ നടപടിയെടുത്തു. വാഹനത്തിൽ കൂടുതൽ പേരെ കൊണ്ടുപോയ നിയമലംഘനങ്ങൾ ചൊവ്വാഴ്​ച ഉണ്ടായിട്ടില്ല. രാജ്യത്തെ കോവിഡ്​ പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണമെന്ന്​ ആഭ്യന്തരമന്ത്രാലയം നിരന്തരം ഓർമിപ്പിക്കുന്നുണ്ട്​. മാളുകൾക്കുള്ളിലും ഷോപ്പിങ്​ കേന്ദ്രങ്ങൾക്കുള്ളിലും മാസ്​ക്​ ധരിക്കണം. കോവിഡ്​ പ്രതിരോധത്തിൻെറ ഭാഗമായ മാസ്​ക്​ ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന്​ മന്ത്രാലയം അറിയിച്ചു. മാസ്​ക്​ ധരിക്കു​േമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ്​ ഭീഷണിയിൽനിന്ന്​ മുക്​തമാകും. പുറത്തിറങ്ങു​േമ്പാൾ മാസ്ക്​​ ധരിക്കുക സമൂഹത്തിൻെറ സുരക്ഷക്ക്​ വേണ്ടിയാണ്​.

നിയമലംഘകർക്കെതി​െര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക്​ 500 റിയാലും അതിന്​ മുകളിലുമാണ്​ മിക്കയിടത്തും പിഴ ചുമത്തുന്നത്​. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്​. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​്​. ഇതുവരെ 818 പേരെ മാസ്​ക്​ ധരിക്കാത്തതിനും കാറിൽ കൂടുതൽ പേർയാത്ര ചെയ്​തതിന്​ 38 പേരെയും പബ്ലിക്​ ​പ്രോസിക്യൂഷന്​ കൈമാറിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.