ദോഹ: മീഡിയ വണ്‍- റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ നഴ്സുമാരെ ആദരിച്ചു. അവര്‍ നഴ്സസ്, അവര്‍ ഫ്യൂച്ചര്‍ എന്ന മുദ്രാവാക്യവുമായി ലോകമൊട്ടാകെ നടക്കുന്ന നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായാണ് റിയാദ മെഡിക്കല്‍ സെന്റര്‍ സി റിങ് റോഡില്‍ ‘താങ്ക് യു നഴ്സസ്’പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് എന്നിവര്‍ മുഖ്യാതിഥികളായി. ‘റിയാദ മെഡിക്കല്‍ സെന്റര്‍’മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, മീഡിയ വണ്‍- ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനകളായ യുനീക് പ്രസിഡന്റ് മിനി സിബി, ഫിന്‍ക്യു വൈസ് പ്രസിഡന്റ് ഹാന്‍സ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ അഭിനന്ദനാര്‍ഹമായ സേവനം നടത്തിയ നഴ്സുമാരായ ഷെര്‍ലി ജോണ്സണ്, ഇര്ഫാന് ഹബീബ്, റീന തോമസ്, മധുര വാഗ്മെയര് എന്നിവരെയും ആദരിച്ചു, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാന്, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, റഹീം ഓമശ്ശേരി, മീഡിയ വണ്‍ ഡിജിറ്റല്‍ വിഭാഗം ഏരിയ ജനറല്‍ മാനേജര്‍ -ഹസൈന്, ഖത്തര്‍ കണ്ട്രി മാനേജര്‍ നിഷാന്ത് തറമേല്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെമന്റൊയും കൈമാറി, റിയാദ മെഡിക്കല്‍ സെന്റര്‍ കമ്യൂണിക്കേഷന്‍സ് മാനേജര്‍ മാനസ വസിഷ്ട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.