ദോഹ: മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന 'റണ്‍ ദോഹ റണ്‍' മാരത്തണിന് വെള്ളിയാഴ്ച രാവിലെ വിസിൽ മുഴങ്ങും. രാവിലെ ഏഴുമുതല്‍ ദോഹ ആസ്പയര് പാര്‍ക്കില്‍ ആരംഭിക്കുന്ന മത്സരങ്ങളിൽ 40 രാജ്യങ്ങളിൽനിന്നുള്ള 400ഓളം പേർ പങ്കെടുക്കും. 10 കി.മീ, 5 കി.മീ, 3 കി.മീ വിഭാഗങ്ങളിൽ ഓപണ്‍, മാസ്റ്റേഴ്സ് എന്നീ രണ്ട് കാറ്റഗറികളിലായി പുരുഷന്മാര്ക്കും വനിതകള്‍ക്കും വെവ്വേറെ മത്സരങ്ങൾ നടക്കും. 16 മുതൽ മുതല്‍ 40 വയസ്സ് വരെയുള്ളവരാണ് ഓപണ്‍ വിഭാഗത്തില്‍ പങ്കെടുക്കുക. 40ന് മുകളിലുള്ളവരാണ് മാസ്റ്റേഴ്സ് കാറ്റഗറിയില്‍ മത്സരിക്കുന്നത്. കുട്ടികള്‍ക്ക് പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടു കാറ്റഗറിയാണുള്ളത്.
എല്ലാ വിഭാഗങ്ങളിലും ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകള്ക്കുപുറമെ ഇന്റര്‍ ടെക് ഖത്തര്‍ സ്പോണ്സര് ചെയ്യുന്ന സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനമായി നല്‍കും. ടീ ഷര്‍ട്ടും ഇലക്ട്രോണിക് ബിബും കൈപ്പറ്റിയവര്‍ രാവിലെ 6.30ന് ആസ്പയര് പാര്‍ക്കിലെത്തണം. ബിബും ടീഷര്‍ട്ടും കൈപ്പറ്റാത്തവര്‍ക്ക് വേദിയില്‍ നിന്നും നേരിട്ട് സ്വീകരിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.