Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​ഡി​യ​വ​ൺ: 'റ​ൺ ദോ​ഹ...

മീ​ഡി​യ​വ​ൺ: 'റ​ൺ ദോ​ഹ റ​ൺ' ഇ​ന്ന്​

text_fields
bookmark_border
മീ​ഡി​യ​വ​ൺ: റ​ൺ ദോ​ഹ റ​ൺ ഇ​ന്ന്​
cancel

ദോ​ഹ: മീ​ഡി​യ​വ​ണ്‍ ഖ​ത്ത​റി​ല്‍ ന​ട​ത്തു​ന്ന 'റ​ണ്‍ ദോ​ഹ റ​ണ്‍' മാ​ര​ത്ത​ണി​ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​സി​ൽ മു​ഴ​ങ്ങും. ‌രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ദോ​ഹ ആ​സ്പ​യ​ര്‍ പാ​ര്‍ക്കി​ല്‍ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 40 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 400ഓ​ളം പേ​ർ പ​​ങ്കെ​ടു​ക്കും. 10 കി.​മീ, 5 കി.​മീ, 3 കി.​മീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​പ​ണ്‍, മാ​സ്റ്റേ​ഴ്സ് എ​ന്നീ ര​ണ്ട് കാ​റ്റ​ഗ​റി​ക​ളി​ലാ​യി പു​രു​ഷ​ന്മാ​ര്‍ക്കും വ​നി​ത​ക​ള്‍ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 16 മു​ത​ൽ മു​ത​ല്‍ 40 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​ണ് ഓ​പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. 40ന്​ ​മു​ക​ളി​ലു​ള്ള​വ​രാ​ണ് മാ​സ്റ്റേ​ഴ്സ് കാ​റ്റ​ഗ​റി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്ക് പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി എ​ന്നി​ങ്ങ​നെ ര​ണ്ടു കാ​റ്റ​ഗ​റി​യാ​ണു​ള്ള​ത്.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് മെ​ഡ​ലു​ക​ള്‍ക്കു​പു​റ​മെ ഇ​ന്‍റ​ര്‍ ടെ​ക് ഖ​ത്ത​ര്‍ സ്പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന സ്മാ​ര്‍ട്ട് വാ​ച്ചു​ക​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍കും. ടീ ​ഷ​ര്‍ട്ടും ഇ​ല​ക്​​ട്രോ​ണി​ക് ബി​ബും കൈ​പ്പ​റ്റി​യ​വ​ര്‍ രാ​വി​ലെ 6.30ന് ​ആ​സ്പ​യ​ര്‍ പാ​ര്‍ക്കി​ലെ​ത്ത​ണം. ബി​ബും ടീ​ഷ​ര്‍ട്ടും കൈ​പ്പ​റ്റാ​ത്ത​വ​ര്‍ക്ക് വേ​ദി​യി​ല്‍ നി​ന്നും നേ​രി​ട്ട് സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marathon
News Summary - Media One: 'Run Doha Run' today
Next Story